ad
Deshabhimani

കഥ – കവിത രചനാ മത്സരങ്ങളുമായി സൗദി മലയാളി സമാജം

SAUDI MALAYALI FEST
വെബ് ഡെസ്ക്

Published on Jul 11, 2026, 04:21 PM | 1 min read

ദമ്മാം: സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി സൗദി മലയാളി സമാജം ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി എസ് എംഎൽഎഫ്‌ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരത്തിലേക്കായി നൽകുന്ന രചനകൾ മുൻപ് പ്രസിദ്ധീകരിക്കാത്ത സൃഷ്ടികളായിരിക്കണം. പങ്കെടുക്കുന്നവർ പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖയുടെ പകർപ്പ് രചനയോടൊപ്പം സമർപ്പിക്കണം.

രചനയിൽ മത്സരാർത്ഥിയുടെ പേരോ വിലാസമോ ഫോൺ നമ്പറോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ രേഖപ്പെടുത്താൻ പാടില്ല. അവ പ്രത്യേകം തയ്യാറാക്കിയ മറ്റൊരു പേജിൽ ഉൾപ്പെടുത്തി രചനയോടൊപ്പം അയയ്ക്കണം. കഥകൾ A4 സൈസ് പേപ്പറിൽ പരമാവധി മൂന്ന് പേജിലും കവിതകൾ A4 സൈസ് പേപ്പറിൽ ഒരു പേജിലും ഒതുങ്ങുന്നതായിരിക്കണം. രചനകൾ സ്വീകരിക്കുന്ന അവസാന തീയതി ആ​ഗസ്ത് 15.


മലയാള സാഹിത്യരംഗത്തെ പ്രമുഖർ ഉൾപ്പെടുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക. കഥ, കവിത വിഭാഗങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് പുരസ്കാരങ്ങൾ നൽകും. കൂടാതെ മത്സരത്തിന് ലഭിക്കുന്ന മികച്ചതും പ്രസിദ്ധീകരണയോഗ്യവുമായ രചനകൾ ഉൾപ്പെടുത്തി സൗദി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ കഥാ-കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും സംഘാടകർ അറിയിച്ചു. പ്രത്യേക ഇ-മെയിൽ വിലാസങ്ങളിലേക്കാണ് രചനകൾ അയയ്ക്കേണ്ടത്. കവിത- [email protected], കഥ- [email protected] വിശദവിവരങ്ങൾക്ക് - 00966553095517, 00966536232357 (വാട്സാപ് ).


എല്ലാവരും മത്സരത്തിൽ പങ്കാളികളാകണമെന്ന് സൗദി മലയാളി സമാജം ഭാരവാഹികളായ മാലിക് മഖ്ബൂൽ ആലുങ്ങൽ (പ്രസിഡന്റ്, സമാജം സൗദി ദേശീയ സമിതി) സാജിദ് ആറാട്ടുപുഴ (പ്രസിഡന്റ്, സമാജം ദമ്മാം ചാപ്റ്റർ) ഡോ. സിന്ധു ബിനു (ജനറൽ സെക്രട്ടറി, സമാജം ദമ്മാം ചാപ്റ്റർ) ഷനീബ് അബൂബക്കർ (ഓർഗനൈസിങ് സെക്രട്ടറി, സമാജം ദമ്മാം ചാപ്റ്റർ) ഫെബിന സമാൻ (ട്രഷറർ, സമാജം ദമ്മാം ചാപ്റ്റർ) എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home