യുഎഇയുടെ ഛിന്നഗ്രഹ പര്യവേക്ഷണ പേടകം വിക്ഷേപണത്തിന് സജ്ജം

ദുബായ്: രണ്ടുവർഷത്തിനുള്ളിൽ നിർമാണവും പരീക്ഷണവും പൂർത്തിയാക്കി വിക്ഷേപണത്തിന് തയ്യാറായി യുഎഇയുടെ ഛിന്നഗ്രഹ പര്യവേക്ഷണ പേടകം. രാജ്യത്തുതന്നെ വികസിപ്പിച്ച് നിർമിച്ച് പരീക്ഷിച്ച പേടകം ലക്ഷ്യം കൈവരിച്ചതായി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. 2028ൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന എമിറേറ്റ്സ് മിഷൻ ടു ദ ആസ്റ്ററോയ്ഡ് ബെൽറ്റ് പദ്ധതിയുടെ ഭാഗമായാണ് എംബിആർ എക-്‌സ്‌പ്ലോറർ പേടകം ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. ഏകദേശം 500 കോടി കിലോമീറ്റർ സഞ്ചരിച്ച് ഏഴ് ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ശുക്രൻ, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണം പ്രയോജനപ്പെടുത്തി വേഗവും ദിശയും ക്രമീകരിച്ചാകും പേടകം ചൊവ്വയ-്‌ക്കപ്പുറമുള്ള ഛിന്നഗ്രഹ മേഖലയിലെത്തുക.
150ലേറെ എമിറാത്തി ശാസ-്‌ത്രജ്ഞരും എൻജിനിയർമാരും ഉൾപ്പെടുന്ന സംഘമാണ് പദ്ധതിക്കായി പ്രവർത്തിക്കുന്നത്. യുഎഇയുടെ ബഹിരാകാശ മേഖലയ-്‌ക്ക് 4400 കോടി ദിർഹത്തിലേറെ മൂല്യമുണ്ട്. 2031ഓടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽനിന്നുള്ള വരുമാനം ഇരട്ടിയാക്കാനാണ് ലക്ഷ്യം. 13 വർഷം നീളുന്ന ദൗത്യത്തിൽ ആദ്യ ആറുവർഷം പേടകത്തിന്റെ വികസനത്തിനും തുടർന്നുള്ള ഏഴുവർഷം യാത്രയ-്‌ക്കും നീക്കിവച്ചിട്ടുണ്ട്. ആറ് ഛിന്നഗ്രഹങ്ങളെ സമീപിച്ച് പഠിച്ചശേഷം ഏഴാമത്തേതായ ജസ്റ്റീഷ്യയിൽ പേടകത്തിൽനിന്ന് ലാൻഡർ ഇറക്കി ഉപരിതല വിവരങ്ങൾ ശേഖരിക്കും. പദ്ധതിയുടെ 50 ശതമാനം ജോലികളും യുഎഇയിലെ സ്വകാര്യ കമ്പനികൾക്കാണ് നൽകിയിരിക്കുന്നത്.








0 comments