ad
Deshabhimani

ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇയിൽ വിസ ഓൺ അറൈവൽ

uae tourist visa
വെബ് ഡെസ്ക്

Published on Jun 27, 2026, 01:24 PM | 1 min read

ദുബായ്: യുഎഇയുടെ 'വിസ ഓൺ അറൈവൽ' പദ്ധതി ആറു പുതിയ രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്‌ലൻഡ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പാസ്‌പോർട്ട് കൈവശമുള്ള പൗരന്മാർക്കാണ് പുതിയ ആനുകൂല്യം ലഭ്യമാകുക.14 ദിവസത്തെ വിസ ഓൺ അറൈവലിന് 100 ദിർഹവും 60 ദിവസത്തെ വിസയ്ക്ക് 250 ദിർഹവുമാണ് ഫീസ്. പുതിയ സംവിധാനം ജൂൺ 25 മുതൽ പ്രാബല്യത്തിൽ വന്നു.


ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചതനുസരിച്ച്, 14 ദിവസത്തെ വിസ, യുഎഇയിൽ കഴിയുന്നതിനിടെ ഒരുതവണ കൂടി ദീർഘിപ്പിക്കാനാകും. എന്നാൽ 60 ദിവസത്തെ വിസ ഒറ്റത്തവണ പ്രവേശനത്തിനുള്ളതായതിനാൽ ദീർഘിപ്പിക്കാൻ സാധിക്കില്ല.


വിസയുടെ കാലാവധി അവസാനിച്ചാൽ യാത്രക്കാർ രാജ്യം വിടേണ്ടതാണെന്നും അല്ലാത്തപക്ഷം ഓരോ ദിവസവും 50 ദിർഹം വീതം പിഴ ഈടാക്കുമെന്നും ഐസിപി വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home