ad
Deshabhimani

എഐ, ഡാറ്റ അതോറിറ്റിയുമായി യുഎഇ; അംഗീകാരം നൽകി വൈസ്‌ പ്രസിഡന്റ്‌

artifitial intelligence
വെബ് ഡെസ്ക്

Published on Jun 28, 2026, 01:51 PM | 1 min read

ദുബായ് : ഡിജിറ്റൽ പരിവർത്തന പ്രവർത്തനത്തിന്‌ പുതിയ ദിശ നൽകാനായി നിർമിത ബുദ്ധിയും ഡാറ്റയും ഏകോപിപ്പിക്കുന്ന ഫെഡറൽ അതോറിറ്റി രൂപീകരിക്കാൻ യുഎഇ. രാജ്യത്തിന്റെ എഐ തന്ത്രങ്ങൾ ഏകോപിപ്പിക്കുകയും ദേശീയ സാമ്പത്തിക വളർച്ചയിൽ എഐയുടെ പങ്ക് വർധിപ്പിക്കുകയും ചെയ്യുകയാണ് പുതിയ അതോറിറ്റിയുടെ ലക്ഷ്യം. ​യുഎഇ വൈസ്‌ പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ അതോറിറ്റി സ്ഥാപിക്കാൻ അംഗീകാരം നൽകി. ഫെഡറൽ തലത്തിൽ ഡിജിറ്റൽ സർക്കാരിന്റെ ഏകോപനം, എഐ നയരൂപീകരണം, ഡാറ്റ മാനേജ്മെന്റ് എന്നിവയ്‌ക്കായുള്ള കേന്ദ്ര സ്ഥാപനമായിരിക്കും ഇത്.


എഐ, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്കിങ്‌ ആപ്ലിക്കേഷൻസ് മന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയാണ്‌ അതോറിറ്റിയുടെ അധ്യക്ഷൻ. ജനകേന്ദ്രിതവും കാര്യക്ഷമവുമായ സേവനങ്ങൾ നൽകുന്ന ഭാവി സർക്കാരിനെ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന്‌ ഷെയ്‌ഖ് മുഹമ്മദ് വ്യക്തമാക്കി. ​പുതിയ അതോറിറ്റി ദേശീയ എഐ തന്ത്രം രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യും. ഡാറ്റയുടെ ഗുണമേന്മ, ലഭ്യത, പങ്കുവയ്‌പ്പ് എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ഫെഡറൽ-–ലോക്കൽ തലങ്ങളിലെ ഡിജിറ്റൽ പദ്ധതികളുടെ ഏകോപനവും ഇതിന്റെ ചുമതലയാകും. ​കൂടാതെ, എഐ അധിഷ്ഠിത ദേശീയ ഡാറ്റ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കൽ, തെളിവ് അടിസ്ഥാനമാക്കിയ നയനിർണയം പ്രോത്സാഹിപ്പിക്കൽ, ഡിജിറ്റൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവയും അതോറിറ്റിയുടെ പ്രധാന പ്രവർത്തനങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home