ad
Deshabhimani

18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചനിലയിൽ: രണ്ട് ദിവസം മുമ്പ് അച്ഛനും മരിച്ചു

Infant.jpg
വെബ് ഡെസ്ക്

Published on Jun 28, 2026, 02:47 PM | 1 min read

തൃശൂർ: 18 ദിവസം പ്രായമായ നവജാത ശിശു മരിച്ച നിലയിൽ. തൃശൂർ‍ വെള്ളറക്കാട് തറമേൽഞാലിൽ സുധീഷ്- മനുരാധ ദമ്പതികളുടെ മകളാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. പാൽ തൊണ്ടയിൽ കുരുങ്ങിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.


ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞിന്റെ അച്ഛൻ സുധീഷ് വാഹനാപകടത്തിൽ മരിച്ചത്. അക്കിക്കാവിൽ കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുധീഷ് മരിച്ചത്. വെള്ളി പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെ അതുവഴി വന്ന മറ്റൊരു ബൈക്ക് യാത്രികൻ പിന്തുടർന്ന് തടയുകയായിരുന്നു. അപകടത്തിൽപ്പെട്ട സുധീഷിന്റെ സ്കൂട്ടർ ലോറി നൂറുമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി. സ്കൂട്ടർ പൂർണമായും തകർന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home