ad
Deshabhimani

ഇന്ത്യയിലേക്കുള്ള യാത്ര; ‘എയർ സുവിധ 2.0’ ഫോം നിർബന്ധം

air suvidha
വെബ് ഡെസ്ക്

Published on Jun 28, 2026, 02:28 PM | 1 min read

കുവൈത്ത് സിറ്റി : ​വിദേശത്തുനിന്നുള്ള എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ഇന്ത്യയിലെത്തുംമുമ്പ് ‘എയർ സുവിധ 2.0’ പോർട്ടൽ വഴി ആരോഗ്യ സ്വയംപ്രഖ്യാപന ഫോം സമർപ്പിക്കൽ നിർബന്ധമാക്കി. ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിച്ചതിനെ തുടർന്നുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ പുതിയ സംവിധാനം നടപ്പാക്കിയത്. ​


ഇന്ത്യയിലെത്തുന്നതിന് 24 മണിക്കൂറിനുള്ളിൽ ‘എയർ സുവിധ 2.0’ പോർട്ടലിൽ ആരോഗ്യ സ്വയംപ്രഖ്യാപന ഫോം പൂരിപ്പിച്ച് സമർപ്പിക്കണമെന്നാണ്‌ നിർദേശങ്ങളിലുള്ളത്‌. വെബ് ചെക്ക്-ഇൻ നടപടികൾക്കൊപ്പംതന്നെ ഫോം സമർപ്പിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ 21 ദിവസത്തിനിടെ നടത്തിയ വിദേശയാത്രകൾ, എബോള ബാധിത രാജ്യങ്ങളിലേക്കുള്ള സന്ദർശനം, രോഗലക്ഷണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഫോമിൽ രേഖപ്പെടുത്തേണ്ടത്. ഫോം സമർപ്പിച്ചശേഷം ലഭിക്കുന്ന സ്ഥിരീകരണ രേഖ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഹാജരാക്കണം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home