ad
Deshabhimani

നികുതി ചട്ടലംഘനം; യുഎഇയിൽ 35 ലക്ഷം ഉൽപ്പന്നങ്ങൾ പിടികൂടി

tax evasion
വെബ് ഡെസ്ക്

Published on Aug 15, 2026, 10:02 PM | 1 min read

ദുബായ് : യുഎഇയിൽ നികുതി ചട്ടങ്ങൾ പാലിക്കാത്ത 35 ലക്ഷത്തിലേറെ എക്സൈസ് നിയന്ത്രിത ഉൽപ്പന്ന പാക്കറ്റുകൾ പിടികൂടി. 2026ലെ ആദ്യ ആറുമാസത്തിൽ ഫെഡറൽ ടാക്സ്‌ അതോറിറ്റിയും ദുബായ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ഇ‍ൗ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ 59 റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് ബാധകമായ നികുതിയും പിഴയും ഉൾപ്പെടെ 8.2 കോടി ദിർഹത്തിലേറെയാണ് ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയെന്ന് ഫെഡറൽ ടാക്സ്‌ അതോറിറ്റി അറിയിച്ചു.


​ആരോഗ്യത്തിനോ പരിസ്ഥിതിക്കോ ഹാനികരമെന്ന് കണക്കാക്കുന്ന ചില ഉൽപ്പന്നങ്ങൾക്കാണ് യുഎഇയിൽ എക-്‌സൈസ് നികുതി ബാധകമാകുന്നത്. പുകയില ഉൽപ്പന്നങ്ങൾ, എനർജി ഡ്രിങ്കുകൾ, മധുരം ചേർത്ത പാനീയങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നികുതി അടയ്ക്കാത്ത എക്സൈസ് ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനായി പരിശോധനയും നിരീക്ഷണവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

​സാങ്കേതികവിദ്യയുടെ സഹായവും വിദഗ്ധരുടെ പരസ്പര സഹകരണവും ഉപയോഗപ്പെടുത്തി നികുതി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും നടപടികൾ ശക്തമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ​നികുതി വെട്ടിപ്പ് സംബന്ധിച്ച സംശയങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാൻ ഫെഡറൽ ടാക്സ്‌ അതോറിറ്റിയുടെ ‘റഖീബ്’ പ്ലാറ്റ്ഫോം ഉപയോഗിക്കാം.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home