എന്താ സഖാക്കളേ, സുഖമല്ലേയെന്ന് 'കുട്ടി സഖാവ്'; ലാൽസലാം പറഞ്ഞ് പിണറായി; വീഡിയോ വൈറൽ

തിരുവനന്തപുരം: ബാലസംഘം കുട്ടികളുടെ വീഡിയോയും അതിന് പിണറായി വിജയന്റെ കമന്റും നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയയിൽ വൈറൽ. തിരൂർ വെട്ടത്തെ മുഹമ്മദ് സെയിൻ സമാനും കൂട്ടുകാരും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഹിറ്റായത്.
ബാലസംഘം പ്രവർത്തകനായ സെയിൻ തന്റെ കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കുന്നതാണ് വീഡിയോ. "സഖാക്കളേ എന്താ പാട്, സുഖമല്ലേ.." എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വീഡിയോ. പിന്നീട് ബാലസംഘം യൂണിറ്റിന്റെ പ്രസിഡന്റിനെയും സെക്രട്ടറിയെയും പരിചയപ്പെടുത്തുന്നുണ്ട്. സെയിനാണ് യൂണിറ്റിന്റെ ജോയിന്റ് സെക്രട്ടറി.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനും ഇൻസ്റ്റാഗ്രാമിൽ കമന്റ് ചെയ്തു. "ലാൽസലാം" എന്ന് കമന്റോടെ കുട്ടികളെ പിണറായി അഭിവാദ്യം ചെയ്തു. പിണറായിയുടെ കമന്റിനും ലൈക്ക് ഏറെയാണ്.
തെരഞ്ഞെടുപ്പുനാളിലും സെയിൻ സമാന്റെ മറ്റൊരു വീഡിയോ വൈറലായിരുന്നു. പിതാവുമായുള്ള ബെറ്റിൽ തന്റെ സ്ഥാനാർഥി തോറ്റതോടെ സെയിൻ സമാൻ തല മൊട്ടയിടിച്ചിരുന്നു. താൻ സഖാവാണെന്നും വാക്ക് പാലിക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു എട്ടുവയസുകാരന്‍ സെയിന്‍ തല മൊട്ടയടിച്ചത്.









0 comments