Deshabhimani

കൈരളി കൽബ 'ഓണോത്സവം 2026'

kairali kalba onam
വെബ് ഡെസ്ക്

Published on Oct 18, 2026, 09:14 AM | 1 min read

കൽബ: കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ യൂണിറ്റിന്റെ നേതൃത്വത്തിൽ 'ഓണോത്സവം 2026' സംഘടിപ്പിച്ചു. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ, ആയിരത്തിലധികം പേർക്കായി ഒരുക്കിയ ഓണസദ്യയും വൈവിധ്യമാർന്ന കലാപരിപാടികളും ശ്രദ്ധേയമായി.


മുൻ ലോക കേരളസഭാംഗം സന്തോഷ് ഓമല്ലൂർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അശോകൻ അധ്യക്ഷനായി. സെക്രട്ടറി നബീൽ കാർത്തല സ്വാഗതം ആശംസിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി പി, പ്രസിഡന്റ് വിൽസൺ പട്ടാഴി, മുൻ സെക്രട്ടറി പ്രമോദ് പട്ടാനൂർ, മുൻ കൽബ യൂണിറ്റ് സെക്രട്ടറി പ്രിൻസ് തെക്കൂട്ടയിൽ, യൂണിറ്റ് കൾച്ചറൽ കൺവീനർ കമറുന്നിസ, ജോയിന്റ് ട്രഷറർ സുജേഷ് എന്നിവർ സംസാരിച്ചു. ആരോമൽ നന്ദി പറഞ്ഞു.


തുടർന്ന് കലാപരിപാടികൾ അരങ്ങേറി. ‘സ്ത്രീമയം’ എന്ന നൃത്തശിൽപവും, ഗ്രീഷ്മാ കണ്ണൻ നയിച്ച ഗാനമേളയും ആഘോഷത്തിന് മാറ്റുകൂട്ടി. പരിപാടികൾക്ക് സിദ്ദീക്ക്, നൗഷാദ്, ജോബിൻ, സുജേഷ്, അഭിലാഷ്, സനൂഫ്, ആദിൽ, ജയലക്ഷ്മി പ്രദീപ്, നിമ്മി പ്രിൻസ്, ജീന തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home