ad
Deshabhimani

ഡോക്ടർ ഡൂമായി റോബർട്ട് ഡൗണി ജൂനിയർ; 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' ട്രെയിലർ പുറത്ത്

Doomsday

Photo:Screengrab X

വെബ് ഡെസ്ക്

Published on Aug 15, 2026, 10:02 PM | 1 min read

ലോസ് ഏഞ്ചലസ് : അവഞ്ചേഴ്‌സ് 'ഡൂംസ്‌ഡേ' ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തുവിട്ട് മാർവൽ സ്റ്റുഡിയോസ്. റോബർട്ട് ഡൗണി ജൂനിയർ അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രമായ ഡോക്ടർ ഡൂമിന്റെ ഭീതിജനകമായ ലുക്കും കരുത്തും വ്യക്തമാക്കുന്നതാണ് രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ.


അവഞ്ചേഴ്‌സ് എൻഡ്‌ഗെയിമിൽ ടോണി സ്റ്റാർക്കിന്റെ മരണശേഷം റോബർട്ട് ഡൗണി ജൂനിയർ എംസിയുവിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സ്റ്റീവ് റോജേഴ്‌സായി ക്രിസ് ഇവാൻസ് തിരിച്ചെത്തുമ്പോൾ തോർ ആയി ക്രിസ് ഹെംസ്‌വർത്തും വേഷമിടുന്നു.


എക്സ്-മെൻ സീരീസിലൂടെ പ്രശസ്തമായ 'സെന്റിനൽസ്' എന്ന കൂറ്റൻ യന്ത്രസൈന്യത്തെ നയിക്കുന്ന ഡൂമിനെ ട്രെയിലറിൽ കാണാം. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും വലിയ സൂപ്പർഹീറോ കൂട്ടുകെട്ടിനാണ് ചിത്രം സാക്ഷ്യം വഹിക്കുന്നത്. അവഞ്ചേഴ്‌സ്, ഫന്റാസ്റ്റിക് ഫോർ, തണ്ടർബോൾട്ട്‌സ്, എക്‌സ്-മെൻ എന്നീ വിഭാഗങ്ങളിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഡൂമിനെതിരെ ഒന്നിക്കുന്നു.


പോൾ റൂഡ് (ആന്റ്-മാൻ), ലെറ്റിഷ്യ റൈറ്റ് (ബ്ലാക്ക് പാന്തർ), സെബാസ്റ്റ്യൻ സ്റ്റാൻ (വിന്റർ സോൾജ്യർ), ടോം ഹിഡിൽസ്റ്റൺ (ലോക്കി), സിമു ലിയു (ഷാങ്-ചി) എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. കൂടാതെ എക്സ്-മെൻ പരമ്പരയിലൂടെ പ്രശസ്തരായ പാട്രിക് സ്റ്റെവാർട്ട് (പ്രൊഫസർ എക്സ്), ഇയാൻ മക്കെല്ലൻ (മാഗ്നെറ്റോ) എന്നിവരുൾപ്പെടെയുള്ള വൻ താരനിരയും ചിത്രത്തിലുണ്ട്. ഡിസംബർ 18നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home