Deshabhimani

യുഎൻ സെക്രട്ടറി ജനറൽ; ലാന നുസൈബയെ നാമനിർദേശം ചെയ്‌ത്‌ യുഎഇ

UAE.jpg
വെബ് ഡെസ്ക്

Published on Oct 23, 2026, 07:46 AM | 1 min read

ദുബായ്: ഐക്യരാഷ-്‌ട്ര സംഘടനയുടെ അടുത്ത സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് യുഎഇ സഹമന്ത്രി ലാന സാക്കി നുസൈബയെ ഔദ്യോഗികമായി നാമനിർദേശം ചെയ-്‌തു. യുഎഇ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎൻ പൊതുസഭാ അധ്യക്ഷനും സുരക്ഷാസമിതി അധ്യക്ഷനും അയച്ച കത്തിലൂടെയാണ് നാമനിർദേശം സമർപ്പിച്ചത്.


​അന്താരാഷ-്‌ട്ര വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിലുള്ള മികവും ഐക്യരാഷ്ട്രസഭയിലെ പ്രവർത്തന പരിചയവും വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള കഴിവും ലാന നുസൈബയുടെ പ്രത്യേകതകളാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.


​2013 മുതൽ 2024 വരെ ഐക്യരാഷ-്‌ട്ര സംഘടനയിലെ യുഎഇയുടെ സ്ഥിരം പ്രതിനിധിയായിരുന്നു ലാന നുസൈബ. പൊതുസഭാ ഉപാധ്യക്ഷ, യുഎൻ വനിതാ സംഘടനയുടെ എക-്‌സിക്യൂട്ടീവ് ബോർഡ് അധ്യക്ഷ എന്നീ ചുമതലകളും വഹിച്ചിരുന്നു. 2022–2023 കാലയളവിൽ യുഎഇ സുരക്ഷാസമിതിയിൽ അംഗമായിരുന്നപ്പോൾ രണ്ടുതവണ സുരക്ഷാസമിതി അധ്യക്ഷയായും പ്രവർത്തിച്ചു.


​സമാധാനവും സുരക്ഷയും, മാനുഷിക സഹായം, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സുരക്ഷാ വെല്ലുവിളികൾ, ബഹുരാഷ-്‌ട്ര സഹകരണ സംവിധാനങ്ങളുടെ പരിഷ-്‌കരണം തുടങ്ങിയ മേഖലകളിലാണ് അവരുടെ പ്രവർത്തനം ശ്രദ്ധേയമായത്.


​പുതിയ സെക്രട്ടറി ജനറലിനെ കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി സുരക്ഷാസമിതി അനൗപചാരിക അഭിപ്രായ വോട്ടെടുപ്പുകൾ നടത്തിവരികയാണ്. ഒക-്‌ടോബർ 16നായിരുന്നു ഏറ്റവും ഒടുവിലത്തെ വോട്ടെടുപ്പ്.


​യുഎൻ ചാർട്ടർ പ്രകാരം സുരക്ഷാസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി 2027 ജനുവരി മുതൽ ചുമതലയേൽക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home