പാഠ്യപദ്ധതിയിൽ ചൈനീസ് ഉൾപ്പെടുത്താൻ കുവൈത്ത്

പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: രാജ്യത്തെ സ-്‌കൂൾ പാഠ്യപദ്ധതിയിൽ ചൈനീസ് ഐച്ഛിക ഭാഷയായി ഉൾപ്പെടുത്താൻ ആലോചനയുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ചൈനയുമായുള്ള വിദ്യാഭ്യാസ, സാംസ-്‌കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശമന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.
വിദ്യാർഥികൾക്ക് ചൈനീസ് ഭാഷ പഠിക്കാനും ആഗോളതലത്തിലെ മാറ്റങ്ങൾക്കനുസരിച്ച് ഭാഷാനൈപുണ്യം വികസിപ്പിക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. സെക്കൻഡറി തലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പഠനശാഖ സംവിധാനത്തിലെ വിദേശഭാഷ വിഭാഗത്തിൽ ചൈനീസ് ഉൾപ്പെടുത്തുന്നതും പരിഗണനയിലാണ്.
ഇതിലൂടെ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാവുന്ന പഠനമേഖലകൾ വിപുലമാകും. കുവൈത്തിന്റെയും ചൈനയുടെയും ചരിത്രം, ഭൂമിശാസ-്‌ത്രം എന്നിവ സംബന്ധിച്ച വിവരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്. ഇരുരാജ്യങ്ങളുടെയും സാംസ-്‌കാരിക, ഭൂമിശാസ-്‌ത്ര പശ്ചാത്തലങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്താനും വിജ്ഞാനവിനിമയം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസ മേഖലയിലുള്ളവരുടെ നൈപുണ്യവികസനത്തിനായി പരിശീലന കോഴ്‌സുകളും ശിൽപശാലകളും സംഘടിപ്പിക്കുന്നതും വാർഷിക പരിശീലന പരിപാടികളിൽ പങ്കാളിത്തം ഉറപ്പാക്കുന്നതും സഹകരണത്തിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.








0 comments