Deshabhimani

വാട്‌സ്‌ആപ്പിൽ മേലധികാരി ‘ഓക്കെ ’ പറഞ്ഞാലും അവധിയല്ല

Whatsapp logo
avatar
സ്വന്തം ലേഖകൻ

Published on Oct 23, 2026, 08:16 AM | 1 min read

ന്യൂഡൽഹി: ജീവനക്കാരൻ അവധി ആവശ്യപ്പെട്ട്‌ മേലധികാരിക്ക്‌ വാട്‌സ്‌ആപ്പ്‌ സന്ദേശം അയച്ചതിന്‌ മറുപടിയായി ‘ഓക്കെ’(ശരി) ലഭിച്ചാലും അത്‌ അവധി അനുവദിച്ചതിനുള്ള തെളിവല്ലെന്ന്‌ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. റെയിൽവേ ജീവനക്കാരൻ സ്ഥലംമാറ്റത്തിനെതിരെ നൽകിയ ഹർജി തള്ളിയാണ്‌ ജുഡീഷ്യൽ അംഗം രജനീഷ് കുമാർ റായ് യുടെ നിരീക്ഷണം.


2025 ജൂലൈ 14 മുതൽ 16 വരെ മൂന്ന് ദിവസത്തെ അവധിയെടുത്ത്‌ ജീവനക്കാരനായ പ്രിയ രഞ്ജൻ കുമാർ ജന്മദേശത്തേയ്‌ക്ക്‌ പോയിരുന്നു.രണ്ട്‌ ദിവസത്തെ അധിക അവധി ആവശ്യപ്പെട്ട്‌ ഇയാൾ വാട്‌സ്‌ആപ്പിൽ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഹിമാൻഷു ശുക്ലയ്‌ക്ക്‌ സന്ദേശം അയച്ചു. ഇതിന്‌ മറുപടിയായി ‘ഓക്കെ’ എന്ന്‌ മറുപടിയും ലഭിച്ചു.


പക്ഷേ 21ന്‌ മാത്രമാണ്‌ കുമാർ ജോലിക്ക്‌ ഹാജരായത്‌. അന്ന്‌ തന്നെ സസ്‌പെൻഡ്‌ ചെയ്‌തു. പിന്നീട്‌ ഫത്തേപൂരിൽ ആരംഭിച്ച പുതിയ എൻട്രി– ബുക്കിങ്‌ ഓഫീസിലേയ്‌ക്ക്‌ ഇയാളെ സ്ഥലംമാറ്റി. വാട്ട്‌സ്ആപ്പിൽ ലഭിച്ച മറുപടി അവധി അനുവദിച്ചതിന്‌ തെളിവല്ലെന്നും സ്ഥലംമാറ്റം ശിക്ഷാനടപടിയായി കാണാനാകില്ലെന്നും കണ്ട്‌ ട്രൈബ്യൂണൽ ഇയാളുടെ അപേക്ഷ തള്ളി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home