Deshabhimani

ശമ്പളം മുടക്കൽ: നടപടി കടുപ്പിച്ച്‌ കുവൈത്ത്‌; 10,000 കമ്പനിയുടെ ഫയൽ മരവിപ്പിച്ചു

Kuwait.jpg

പിഎഎം സംഘടിപ്പിച്ച സംവാദയോഗത്തിൽ ഒന്നാം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 08:03 AM | 1 min read

കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് ദീർഘകാലമായി ശമ്പളം നൽകാത്ത സ്വകാര്യമേഖലയിലെ 10,000 കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചതായി കുവൈത്ത്‌ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ്. അഞ്ചോ അതിലധികമോ തൊഴിലാളികൾ രജിസ്റ്റർ ചെയ്-്‌തിട്ടുള്ള കമ്പനികൾക്കെതിരെയാണ് നടപടി.


ഒരു വർഷംമുതൽ ഒന്നര വർഷംവരെ ശമ്പളം നൽകാതിരുന്ന സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ശമ്പള വിതരണ സംവിധാനവും തൊഴിലാളികളുടെ സംരക്ഷണവും സംബന്ധിച്ച് മാനവശേഷി അതോറിറ്റി സ്വകാര്യ കമ്പനി പ്രതിനിധികളുമായി സംഘടിപ്പിച്ച രണ്ടാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ശമ്പളം മുടങ്ങുന്നത് ഗുരുതരമായ സാഹചര്യത്തിലേക്ക് എത്തി. സഹകരണ സംഘങ്ങളിലെ തൊഴിലാളികളും സമാന പ്രശ്നം നേരിടുന്നുണ്ട്‌. വേതനം കൃത്യസമയത്ത് നൽകാത്തത് തൊഴിൽ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവയ്‌ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.


​സെപ-്‌തംബർ മുതലാണ് 10,000 കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചതെന്ന് അതോറിറ്റി ഡയറക-്‌ടർ റബാബ് അൽ ഉസൈമി വ്യക്തമാക്കി. ഓരോ മാസത്തെയും ശമ്പളം അടുത്ത മാസം ഏഴാം തീയതിക്കകം നൽകണമെന്ന് തൊഴിലുടമകളോട് ആവശ്യപ്പെട്ടു.


കമ്പനികളുടെ ഫയലുകൾ മരവിപ്പിക്കുന്നതോടെ അവയിൽ രജിസ്റ്റർ ചെയ-്‌ത കുവൈത്തി ജീവനക്കാർക്കുള്ള സർക്കാർ തൊഴിൽ പിന്തുണാ ആനുകൂല്യങ്ങളും നിർത്തിവയ്‌ക്കും. ​കമ്പനി രജിസ്ട്രേഷനുകളുടെ ദുരുപയോഗത്തെക്കുറിച്ചും പൗരന്മാർ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഉൾപ്പെടുന്നതിനെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.


ഇത്തരം കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് സെക്യൂരിറ്റി അന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധ ആവശ്യമാണ്‌. നിയമലംഘനങ്ങളുടെ പേരിൽ സമീപ ദിവസങ്ങളിൽ മുന്നൂറോളം ഡെലിവറി തൊഴിലാളികളെ നാടുകടത്തി.


മറ്റൊരു കേസിൽ ഉടമയുടെ മകന്റെ പേരിൽ രജിസ്റ്റർ ചെയ-്‌ത റസ്റ്റോറന്റിന്റെ ലൈസൻസ് അധികൃതർ പിടിച്ചെടുത്തു. ഈ റസ്റ്റോറന്റും മറ്റു രണ്ടു കമ്പനികളുമായി ബന്ധപ്പെട്ട് ഏഴ് കോടി കുവൈത്ത് ദിനാറിന്റെ പണസമാഹരണം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home