Deshabhimani

38 രാജ്യങ്ങൾ, 39,000 കിലോമീറ്റർ; ബൈക്ക്‌ പര്യടനത്തിന്‌ ഒമാനിൽ വിരാമമിട്ട്‌ 60കാരൻ

Sarathkumar.jpg
വെബ് ഡെസ്ക്

Published on Oct 23, 2026, 07:57 AM | 1 min read

മസ്‌കത്ത്‌: കർണാടകയിൽ നിന്നുള്ള 60 വയസുള്ള ശരത്കുമാർ ഒമാനിൽ തന്റെ ബുള്ളറ്റിന്‌ ബ്രേക്കിട്ടപ്പോൾ പിന്നിലായത്‌ 39,000 കിലോമീറ്റർ. തന്റെ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650-ൽ 38 രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ്‌ മംഗളൂരുവിൽ നിന്നുള്ള സംരംഭകനായ ശരത്കുമാർ ഒസിയാസ് ഗബ്രിയേൽ ഒമാനിലെത്തിയത്‌.


ഏഷ്യ, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിലായി വ്യാപിച്ച അന്താരാഷ്ട്ര പര്യടനം 2026 മെയ് 31-ന് തന്റെ ജന്മനാട്ടിൽ നിന്നാണ്‌ ശരത്‌കുമാർ തുടങ്ങിയത്‌. 10 മുതൽ 53 ഡിഗ്രീ സെൽഷ്യസ്‌ വരെയുള്ള താപനിലയെ അതിജീവിച്ച്‌ നടത്തിയ പര്യടനത്തിന്‌ മസ്‌കറ്റിലെ ഇന്ത്യൻ എംബസി അംഗീകാരം നൽകി.


സാഹസികതയ്‌ക്കപ്പുറം, ആരോഗ്യകരമായ ജീവിതം, ശാരീരികക്ഷമത, സജീവമായ വാർധക്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പര്യവേഷണം ശരത്‌കുമാർ നടത്തിയത്.


​2024-ൽ മയക്കുമരുന്ന്‌ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് അദ്ദേഹം ഗൾഫ് രാജ്യങ്ങളിലൂടെ ഒരു യാത്ര പൂർത്തിയാക്കിയിരുന്നു. ഇന്ത്യൻ ദേശീയപതാകയും തുളുനാട് പതാകയും വഹിച്ചായിരുന്നു യാത്ര. യാത്ര പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ മോട്ടോർസൈക്കിൾ ഇന്ത്യയിലേക്ക് തിരികെ അയക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home