ഒമാൻ സന്ദർശിച്ചതിൽ മുന്നിൽ യുഎഇക്കാർ

മസ്‌കത്ത് : ഒമാനിലേക്കുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര സന്ദർശക സംഘമായി യുഎഇയിൽനിന്നുള്ള സന്ദർശകർ മാറിയതായി റിപ്പോർട്ട്. ജൂൺ അവസാനംവരെ 4,91,503 എമിറാത്തി സന്ദർശകർ ഒമാനിൽ എത്തിയതായും റിപ്പോർട്ടിലുണ്ട്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യൻ സന്ദർശകരാണ് രണ്ടാംസ്ഥാനത്ത്. 3,82,015 ഇന്ത്യക്കാർ ഇക്കാലയളവിൽ രാജ്യത്തെത്തി. 68,771 പേരുമായി ജർമൻ സന്ദർശകരാണ് മൂന്നാംസ്ഥാനത്ത്.










0 comments