നിയമലംഘനം; മാലിക് എക്‌സ്‌ചേഞ്ചിന് 20 ലക്ഷം ദിർഹം പിഴ

ദുബായ് : സാമ്പത്തിക വിനിമയ നിയമങ്ങൾ ലംഘിച്ച മാലിക് എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കുകയും 20 ലക്ഷം ദിർഹം പിഴ ചുമത്തുകയും ചെയ്‌തതായി യുഎഇ സെൻട്രൽ ബാങ്ക്. കമ്പനിയെ രജിസ്ട്രിയിൽനിന്ന് നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു. സാമ്പത്തിക വിനിമയ നിയമലംഘനവും നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുന്നത് തടയാനുള്ള നിയമങ്ങൾ ലംഘിച്ചതായും സെൻട്രൽ ബാങ്കിന്റെ അന്വേഷണത്തിൽ കണ്ടെത്തി. യുഎഇയിലെ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി എല്ലാ എക്സ്ചേഞ്ച് ഹൗസുകളും ഉടമകളും ജീവനക്കാരും നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.










0 comments