Deshabhimani

ഐക്യത്തിന്റെയും അഭിമാനത്തിന്റെയും സന്ദേശവുമായി യുഎഇ പതാകദിനം

UAE DAY.JPG
വെബ് ഡെസ്ക്

Published on Nov 04, 2026, 07:21 AM | 1 min read

ദുബായ്: ഐക്യത്തിന്റെയും രാജ്യസ-്നേഹത്തിന്റെയും അഭിമാനത്തിന്റെയും സന്ദേശമുയർത്തി യുഎഇയിൽ പതാകദിനം ആചരിച്ചു. അബുദാബിയിലെ ഖസർ അൽ ഹോസ-്നിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദേശീയ പതാക ഉയർത്തി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 55 പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.


യുഎഇയുടെ 55 വർഷത്തെ ഐക്യത്തിന്റെ പ്രതീകമായാണ് 55 പേരെ ചടങ്ങിൽ പങ്കെടുപ്പിച്ചതെന്ന് ഷൈഖ് മുഹമ്മദ് എക-്സിൽ കുറിച്ചു.

അന്തരിച്ച രാഷ-്ട്രപിതാവ് ഷൈഖ് സായിദും മറ്റ് ഭരണാധികാരികളും തുടക്കമിട്ട ഐക്യത്തിന്റെ പാതയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ അനുസ-്മരിച്ച അദ്ദേഹം, ജനങ്ങളുടെ അഭിലാഷങ്ങളും നിശ്ചയദാർഢ്യവും യുഎഇയുടെ പുരോഗതിക്കും സമൃദ്ധിക്കും തുടർന്നും കരുത്തുപകരുമെന്ന് വ്യക്തമാക്കി.


എല്ലാ വർഷവും നവംബർ മൂന്നിനാണ് യുഎഇ പതാകദിനം ആചരിക്കുന്നത്. വിവിധ രാജ്യക്കാരായ രാജ്യത്തെ ജനങ്ങൾ ഒരുമിച്ച് ആഘോഷത്തിൽ പങ്കുചേരുന്നു. രാജ്യത്തെ ജനങ്ങൾക്കിടയിലെ സഹവർത്തിത്വവും ഐക്യവും ഉയർത്തിപ്പിടിക്കുന്ന ദിനം കൂടിയാണിത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home