ഭീകരാക്രമണ പദ്ധതി തകർത്തു; കുവൈത്തിന് യുഎഇ പിന്തുണ

ദുബായ് : ഭീകരാക്രമണ പദ്ധതി തകർത്ത കുവൈത്തിന് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് യുഎഇ. പദ്ധതി കണ്ടെത്തി ഭീകരസംഘടനയായ ദാഇഷുമായി ബന്ധമുള്ള കുവൈത്ത് പൗരനെ അറസ്റ്റുചെയ്ത കുവൈത്ത് സുരക്ഷാ സേനയെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ-്‌ദുള്ള ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പിന്തുണയുണ്ടാകുമെന്ന് ഷെയ്ഖ് അബ-്‌ദുള്ള വ്യക്തമാക്കി. ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും യുഎഇ ശക്തമായി എതിർക്കുന്നതായും ഇത്തരം ഭീഷണികൾ നേരിടാൻ മേഖലാതലത്തിലും അന്താരാഷ്ട്ര തലത്തിലും സഹകരണം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.










0 comments