ad
Deshabhimani

ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ലക്ഷ്യ സെന്നിന് തോൽവി

Lakshya sen

ലക്ഷ്യ സെൻ| Photo:NDTV

വെബ് ഡെസ്ക്

Published on Aug 19, 2026, 06:46 PM | 1 min read

ന്യൂഡൽഹി : ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ലക്ഷ്യ സെന്നിന് തോൽവി. അമേരിക്കയുടെ ലോക 92-ാം നമ്പർ താരം ഗാരറ്റ് ടാനോട് മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിലാണ് ലക്ഷ്യ സെൻ പരാജയപ്പെട്ടത്. (സ്കോർ: 21-19, 19-21, 17-21).

ഇതോടെ താരം പ്രീക്വാർട്ടറിൽ പ്രവേശിക്കാനാകാതെ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി.


ആദ്യ ഗെയിം 21-19 ന് ലക്ഷ്യ സെൻ സ്വന്തമാക്കിയെങ്കിലും, രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചുവന്ന ഗാരറ്റ് ടാൻ 21-19 ന് സമനില നേടി. മത്സരത്തിന്റെ തുടക്കത്തിൽ 4-11 ന് പിന്നിലായ ലക്ഷ്യ സെൻ, പിന്നീട് തകർപ്പൻ പോരാട്ടത്തിലൂടെ സ്കോർ 15-17ൽ എത്തിച്ചു. എന്നാൽ അവസാന ഘട്ടത്തിൽ ടാൻ 21-17 ന് വിജയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home