ad
Deshabhimani

സാങ്കേതിക തകരാർ; തെറ്റായ മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചതിൽ വിശദീകരണവുമായി യുഎഇ അധികൃതർ

uae emergency alert
വെബ് ഡെസ്ക്

Published on Jun 27, 2026, 02:45 PM | 1 min read

അബുദാബി: രാജ്യത്തെ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക തകരാർ മൂലം ജനങ്ങൾക്ക് തെറ്റായ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കാൻ കാരണമായതെന്ന് യുഎഇ ദേശീയ അടിയന്തര, പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി (NCEMA) അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിദഗ്ധസംഘങ്ങൾ പ്രശ്നം കണ്ടെത്തി പരിഹരിച്ചതായും അതോറിറ്റി വ്യക്തമാക്കി.


തെറ്റായ മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചതിൽ പൊതുജനങ്ങളോട് അതോറിറ്റി ഖേദം പ്രകടിപ്പിച്ചു. സംഭവത്തിൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും സഹകരിക്കുകയും ചെയ്ത ജനങ്ങൾക്ക് നന്ദിയും അറിയിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും, അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും എൻസിഇഎംഎ പൊതുജനങ്ങളോട് അഭ്യർഥിച്ചു. കൃത്യമായ വിവരങ്ങളുടെ പ്രചാരണം ദുരന്തനിവാരണ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home