ബഹ്റൈൻ, കുവൈത്ത് സർവീസ് ഉടൻ ഇല്ലെന്ന് യുഎഇ വിമാനക്കമ്പനികൾ

ദുബായ് : മേഖലയിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് ബഹ്റൈനിലേക്കും കുവൈത്തിലേക്കുമുള്ള സർവീസുകൾ നിർത്തിവച്ചത് നീട്ടുന്നതായി യുഎഇയിലെ ചില വിമാനക്കമ്പനികൾ. ബുധനാഴ്ച ദുബായിൽനിന്ന് ബഹ്റൈനിലേക്കുള്ള എല്ലാ സർവീസുകളും ഫ്ലൈദുബായ് റദ്ദാക്കി. വ്യാഴാഴ്‌ചത്തെ ബഹ്റൈൻ സർവീസുകളും റദ്ദാക്കിയതായി എത്തിഹാദ് എയർവേയ്സ് വ്യക്തമാക്കി. കുവൈത്തിലേക്കുള്ള സർവീസുകൾ വെള്ളിവരെ നിർത്തിവച്ചതായും കമ്പനി അറിയിച്ചു.
മേഖലയിലെ സാഹചര്യം നിരന്തരം വിലയിരുത്തി വരികയാണ്. യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രധാന പരിഗണനയെന്നും വിമാനക്കമ്പനികൾ അറിയിച്ചു. അതേസമയം, എമിറേറ്റ്സ്, എയർ അറേബ്യ എന്നിവയുടെ സർവീസുകളുമായി ബന്ധപ്പെട്ട പുതുക്കിയ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.










0 comments