ad
Deshabhimani

ഇത് ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

SONAM WANGCHUK
വെബ് ഡെസ്ക്

Published on Jul 25, 2026, 04:05 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്ക്. തെരുവുകളിൽ നിന്ന് നേരിട്ട് ജനാധിപത്യത്തിലേക്കെന്നാണ് രാജി വാർത്തയറിഞ്ഞ് സോനം വാങ്ചുക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സമാധാനത്തിന്റെയും ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും വിജയമാണ് കണ്ടതെന്ന് അദ്ദേഹം കുറിച്ചു.


രാജ്യത്തെ ജെൻ സികളെയും സിജെപി പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. എല്ലാ ഭയങ്ങളും ഉപേക്ഷിച്ച് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് വാങ്ചുക്ക് നന്ദി അറിയിച്ചു. പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തിയ സമരത്തിൽ വാങ്ചുക്ക് നിർണായക പങ്കുവഹിച്ചിരുന്നു. ജൂൺ 28നാണ് അദ്ദേഹം ജന്തർ മന്തറിലെ പ്രതിഷേധ വേദിയിലെത്തുന്നത്.


വിദ്യാ‌ർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ദേഹം നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. നീണ്ട 26 ദിവസങ്ങൾക്കൊടുവിലാണ് അദ്ദേഹം സമരം അവസാനിപ്പിക്കുന്നത്. നിലവിൽ ഗുരു​ഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ആരോ​ഗ്യപരമായ കാരണത്താലും ഡൽഹി ഹെെക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും ജൂലെെ 21 നാണ് മേദാന്ത ആശുപത്രിയിലേക്ക് വാങ്ചുക്കിനെ മാറ്റാൻ തീരുമാനിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home