ad
Deshabhimani

പരീക്ഷകളിൽ തിരിമറി,നിയമന കോഴ; ഛത്തീസ്ഗഡ് പി എസ് സി മുൻ ചെയർമാൻ അറസ്റ്റിൽ

p
വെബ് ഡെസ്ക്

Published on Jul 25, 2026, 04:53 PM | 2 min read

റായ്പൂർ:വിദ്യാര്‍ഥി രോഷം കത്തി പടര്‍ന്നതോടെ ഒതുക്കിവെച്ച പരീക്ഷാ തട്ടിപ്പ് കേസുകളിൽ നടപടികൾ തുടര്‍ച്ചയാവുന്നു.മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാ തട്ടിപ്പിലെ മുഖ്യ പ്രതിയെ മാസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തതിന് പിന്നാലെ ഛത്തീസ്ഗഡിലും നടപടി.പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാൻ തമൻ സിംഗ് സോൻവാനിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.


ദീര്‍ഘനാളായി ആരോപണ വിധേയനായ ഇദ്ദേഹത്തെ ചോദ്യപേപ്പർ ചോർച്ച,മാർക്ക് തിരിമറി,കോഴ വാങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലാണ് അറസ്റ്റ് ചെയ്തത്.


മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തന്റെ അനധികൃത സമ്പാദ്യങ്ങൾ സംബന്ധിച്ച ഇ ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകൻ സോൻവാനിയയ്ക്ക് കഴിഞ്ഞില്ല.പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.


Related News

2024-ൽ സിബിഐ സോൻവാനിയെ അറസ്റ്റ് ചെയ്തിരുന്നു.ഈ കേസിൽ നടന്ന സാമ്പത്തിക ഇടപാടുകളെയും കള്ളപ്പണം വെളുപ്പിക്കലിനെയും കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2020, 2021വർഷങ്ങളിൽ സി ജി പി എസ് സി നടത്തിയ സംസ്ഥാന സർവീസ് പരീക്ഷകളിൽ വ്യാപകമായ തിരിമറികൾ ആരോപിക്കപ്പെട്ടു.ചോദ്യപേപ്പർ ചോർത്തുകയും തങ്ങൾക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി റിക്രൂട്ട്‌മെന്റ് രീതികളിൽ തന്നെ മാറ്റങ്ങൾ വരുത്തുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം.


സോൻവാനി സര്‍ക്കാര്‍ സര്‍വ്വീസിൽ തന്റെ സ്വന്തം ബന്ധുക്കളെയും തിരുകി കയറ്റി. ഇതിന് പുറമെ ഭീമമായ തുക കൈക്കൂലി വാങ്ങി പോസ്റ്റുകൾ വീതിച്ചു.സ്വന്തം ബന്ധുക്കളെ തെരഞ്ഞെടക്കുന്നതിന് തടസ്സമാകാതിരിക്കാൻ, 2021-ൽ പി എസ് സിയുടെ കുടുംബ നിർവചനത്തിൽ നിന്ന് "അനന്തരവൻ"എന്ന വാക്ക് ഒഴിവാക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതായി വരെ ആരോപണം ഉണ്ടായി.


കൈക്കൂലി പണമായി വാങ്ങിയതിന് പുറമേ നിലവിലില്ലാത്ത ഒരു കോളേജിന്റെ പേരിൽ കുടുംബം നടത്തുന്ന സമിതിയിലേക്ക് സിഎസ്ആർ സംഭാവന എന്ന വ്യാജേന പണം വാങ്ങിക്കൂട്ടി.രണ്ട് ഡെപ്യൂട്ടി കളക്ടർ തസ്തികകളിൽ നിയമനം ഉറപ്പാക്കുന്നതിനായി ഒരു സ്വകാര്യ കമ്പനി വഴി 45ലക്ഷം രൂപ ഇത്തരത്തിൽ കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോൺഗ്രസ് ഭരണ കാലത്ത് നടന്ന അഴിമതികളിൽ പിന്നീട് ബിജെപി അധികാരത്തിൽ എത്തിയതോടെ അന്വേഷണം നടത്തി. സിബിഐ കേസ് വരെ എത്തി. എന്നാൽ പിന്നീട് നിലച്ചുപോകുകയായിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home