ad
Deshabhimani

സിക്കിമിൽ മണ്ണിടിച്ചിൽ: രണ്ട് മരണം, നാല് പേർക്ക് പരിക്ക്

sikkim landslide_dead body
വെബ് ഡെസ്ക്

Published on Jul 25, 2026, 05:31 PM | 1 min read

ഗാങ്‌ടോക്ക്: സിക്കിമിലെ നാംചി ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് മരണം. ലാൽ ബഹാദൂർ റായ് (18), മാൻ ബഹാദൂർ ഗുരുങ് (61) എന്നിവരാണ് മരിച്ചത്. നാല് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. നേരത്തെയുണ്ടായ മണ്ണിടിച്ചിലിൽ റോഡിലേക്ക് വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടയിലാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. അനിൽ റായ്, മോഹൻ ബഹാദൂർ ഛേത്രി, മഹേന്ദ്ര റായ്, സോനം വാങ്ഡി ഭൂട്ടിയ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.


ജില്ലാ കലക്ടർ, അഡീഷണൽ ജില്ലാ കലക്ടർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്നിവർ സ്ഥലത്തെത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home