ad
Deshabhimani

ചാറ്റ് ജിപിടി മിണ്ടുന്നില്ല: ആ​ഗോള തലത്തിൽ തടസം

chatgpt
വെബ് ഡെസ്ക്

Published on Jul 25, 2026, 04:27 PM | 1 min read

ന്യൂഡൽഹി: ആ​ഗോള തലത്തിൽ ചാറ്റ് ജിപിടി പ്രവർത്തനത്തിൽ തടസം നേരിടുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളാണ് പരാതികൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ 1,475 പരാതികളാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതിൽ 79 ശതമാനം പരാതികളും ചാറ്റ് ജിപിടി വെബ് പതിപ്പുകളുമയി ബന്ധപ്പെട്ടായിരുന്നു. ഡൽഹി, മുംബൈ, ചെന്നൈ, ജയ്പൂർ, കൊൽക്കത്ത, ഹൈദരാബാദ്, പൂണെ, ബംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നാണ് പരാതികളിലധികവും.


അതേ സമയം, അമേരിക്കയിൽ തടസം നേരിടുന്നതായി 3,243 പരാതികളാണ് ലഭിച്ചത്. ചാറ്റ് ജിപിടിയുടെ മാതൃസ്ഥാപനമായ ഓപ്പൺ എ ഐ ഈ തകരാർ സ്ഥിരീകരിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് ആപ്പ് വീണ്ടും പ്രവർത്തന ക്ഷമമാക്കാൻ ശ്രമം തുടരുകയാണെന്ന് ചാറ്റ് ജിപിടി അറിയിച്ചു. നിരവധി പേർക്ക് ഇന്ത്യയിലും അമേരിക്കയിലും മറ്റ് ചില രാജ്യങ്ങളിലും ചാറ്റ് ജിിടി ഉപയോ​ഗിക്കാൻ സാധ്യമായിരുന്നില്ല.



chat gpt outage



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home