ad
Deshabhimani

യുഎഇയിൽ സ്ഥിതി സുരക്ഷിതം

യുെഇ
വെബ് ഡെസ്ക്

Published on Jul 13, 2026, 03:55 PM | 1 min read

​ദുബായ് : സംഘർഷങ്ങൾക്കിടയിലും യുഎഇയിലെ സാഹചര്യം പൂർണമായും സുരക്ഷിതവും നിയന്ത്രണവിധേയവുമാണെന്ന് ദേശീയ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി. ഞായറാഴ്‌ച പുലർച്ചെ കണ്ടെത്തിയ ഇറാനിയൻ മിസൈൽ ഭീഷണി രാജ്യാതിർത്തിക്ക് പുറത്തായിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതോറിറ്റി വ്യക്തമാക്കി.


അപകടസാധ്യത വളരെ കുറവായ സാഹചര്യങ്ങളിൽപോലും കരുതൽ നടപടിയുടെ ഭാഗമായാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്‌ നൽകുന്നത്‌. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള കരുതൽ സംവിധാനത്തിന്റെ ഭാഗമായാണ് ഇത്തരം അറിയിപ്പുകൾ. സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണ്‌. ഔദ്യോഗിക മാധ്യമങ്ങളിലൂടെ ആവശ്യമായ വിവരങ്ങൾ പൊതുജനങ്ങളുമായി പങ്കുവയ്ക്കും. രാജ്യത്തെ ദേശീയ നിരീക്ഷണ സംവിധാനങ്ങൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്‌. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ബന്ധപ്പെട്ട ഏജൻസികൾ പൂർണ സജ്ജരാണെന്നും അതോറിറ്റി അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home