ad
Deshabhimani

ഭീമൻ സൂര്യകളങ്കങ്ങൾ കണ്ടെത്തി എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി

sun spot
വെബ് ഡെസ്ക്

Published on Jul 05, 2026, 03:45 PM | 1 min read

ദുബായ് : ഭൂമിയേക്കാൾ പത്തുമടങ്ങ് വലിപ്പമുള്ള രണ്ട് ഭീമൻ സൂര്യകളങ്കങ്ങൾ സ‍ൗരോപരിതലത്തിൽ കണ്ടെത്തിയതായി എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി. ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫറും സൊസൈറ്റി അംഗവുമായ തമീം അൽ തമീമി പകർത്തിയ ചിത്രങ്ങളിലാണ് 4478, 4479 എന്ന് അടയാളപ്പെടുത്തിയ ഈ ഭീമൻ സൂര്യകളങ്കങ്ങൾ വ്യക്തമായത്. സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാനാണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.


രണ്ട് സോളാർ മേഖലകളും ശക്തമായ സൗരജ്വാലകൾ പുറപ്പെടുവിച്ചു. അതിന്റെ ഫലമായി ഭൂമിയുടെ മുകളിലെ അന്തരീക്ഷത്തിൽ അയോണൈസേഷൻ ഉണ്ടയതായും ശാസ്ത്രജ്ഞർ വിശദീകരിച്ചു. ​വരുംദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവർക്ക് ഈ സൂര്യകളങ്കങ്ങൾ നിരീക്ഷിക്കാൻ കഴിയും. സൂര്യോദയത്തിനും അസ്തമയത്തിനുമിടയിൽ കൂടുതൽ വ്യക്തമായി കാണാനാകുമെന്നും ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി.


അതേസമയം, ശരിയായ ഉപകരണങ്ങളില്ലാതെ ഇവ നിരീക്ഷിക്കുന്നത് കണ്ണിന്റെ റെറ്റിനയ്ക്ക്‌ ഗുരുതര കേടുപാടുകൾ വരുത്താനിടയുണ്ട്‌. ​ഐഎസ്ഒ അംഗീകൃത സോളാർ ഫിൽട്ടറുകൾ ഉപയോഗിക്കുകയോ, ടെലിസ്‌കോപ്പ്– ബൈനോക്കുലർ വഴി ലഭിക്കുന്ന സൂര്യപ്രതിബിംബം വെളുത്ത പേപ്പറിലേക്ക് പ്രൊജക്റ്റ് ചെയ്ത്‌ പരോക്ഷമായി നിരീക്ഷിക്കുകയോ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home