ad
Deshabhimani

പൂർവവൈരാ​ഗ്യം; ഡൽഹിയിൽ 20കാരനെ കുത്തിക്കൊന്ന മൂന്ന് പേർ അറസ്റ്റിൽ

stabbed

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 05, 2026, 04:52 PM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ പൂർവ വൈരാ​ഗ്യത്തിന്റെ പേരിൽ 20കാരനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ന്യൂ സീലംപൂർ നിവാസിയായ തോഹീദ് (20) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ന്യൂ ഉസ്മാൻപൂരിൽ ജെപിസി ആശുപത്രിക്ക് സമീപമുള്ള ഡിഡിഎ പാർക്കിന് സമീപം പരിക്കേറ്റ നിലയിലാണ് തോഹീദിനെ കണ്ടെത്തിയത്. ജെപിസി ആശുപത്രിയിലെത്തിച്ച തോഹീദ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.അന്വേഷണത്തിനൊടുവിൽ മൂന്ന് പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.


സീലംപൂർ നിവാസികളായ ഷാനവാസ് (21), നൂർ ഹസൻ (20), അനസ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളും തോഹീദുമായി സംഭവത്തിനു മുമ്പ് തർക്കമുണ്ടായിരുന്നതായി കണ്ടെത്തി. ചോദ്യം ചെയ്യലിൽ, പ്രതികൾ കുറ്റം സമ്മതിച്ചു. മുമ്പ് തോഹീദ് നൂർ ഹസനെ അടിക്കുകയും ഷാനവാസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതാ പ്രതികൾ പറഞ്ഞു. ഇതിന് പ്രതികാരമായാണ് തോഹീദിനെ കൊലപ്പെടുത്തിയത്.


കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഷാനവാസ് മുമ്പ് ഒരു കവർച്ച കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും മറ്റ് രണ്ട് പ്രതികൾക്കെതിരെ ഇതുവരെ ക്രിമിനൽ പശ്ചാത്തലമൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home