ad
Deshabhimani

ഖത്തറിൽ ചെറുകിട-മത്സ്യബന്ധന ബോട്ടുകളുടെ യാത്രാവിലക്ക് പിൻവലിച്ചു; സമുദ്ര സർവീസുകൾ പുനരാരംഭിക്കാം

gulf

Photo:Reuters

വെബ് ഡെസ്ക്

Published on Jul 05, 2026, 05:32 PM | 1 min read

ദോഹ : ഖത്തറിൽ ചെറുകിട ബോട്ടുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കുമുള്ള യാത്രാവിലക്ക് പിൻവലിച്ചു. ജൂൺ 29 മുതൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്കാണ് ട്രാൻസ്പോർട്ട് മന്ത്രാലയം അടിയന്തരമായി പിൻവലിച്ചത്. രാജ്യത്തെ കടൽമാർഗമുള്ള യാത്രകളും പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു.


വാണിജ്യ കപ്പലുകളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. എല്ലാ കപ്പൽ ജീവനക്കാരും ബോട്ട് ഉടമകളും നിലവിലുള്ള സമുദ്ര സുരക്ഷാ നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മേഖലയിലെ സൈനിക നീക്കങ്ങളെത്തുടർന്ന് ഖത്തർ സ്വദേശി കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ജൂൺ 29 മുതൽ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home