ശ്രീകുമാരൻ തമ്പിയെ ആദരിച്ച് ഡബ്ല്യുഎംസി

ദുബായ്: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ ഭാഷാവേദിയുടെ ആഭിമുഖ്യത്തിൽ കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയെ ആദരിച്ച് കേരളപ്പിറവി ആഘോഷിച്ചു. അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ-്‌കൂളിൽ നടന്ന ചടങ്ങിൽ ഡോ. ബി ആർ ഷെട്ടി മുഖ്യാതിഥിയായി.
ഭാഷാവേദി ചെയർപേഴ്സൺ അനിത സന്തോഷ്, ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ സന്തോഷ് കെട്ടത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ എന്നിവർ സംസാരിച്ചു. ശ്രീകുമാരൻ തമ്പിയും കവിയും പ്രഭാഷകനുമായ ശ്രീകുമാർ മുഖത്തലയും തമ്മിൽ സംവാദവും നടന്നു. തുടർന്ന് ഗായകൻ കല്ലറ ഗോപൻ ശ്രീകുമാരൻ തമ്പിയുടെ രചനകളുൾപ്പെടെയുള്ള അനശ്വര ഗാനങ്ങൾ ആലപിച്ചു. ശ്രീകുമാർ മുഖത്തലയുടെ ആമുഖാവതരണവും ഗാനപരിപാടിക്ക് മികവേകി. ഡോ. വിപുൽ മുരളി അവതാരകനായി.
ഗ്ലോബൽ ഇന്ത്യൻ സ-്‌കൂളിലെ വിദ്യാർഥികൾ സംഗീത-നൃത്താവിഷ-്‌കാരങ്ങൾ അവതരിപ്പിച്ചു. ശ്രീകുമാരൻ തമ്പി, ശ്രീകുമാർ മുഖത്തല, കല്ലറ ഗോപൻ എന്നിവർക്ക് മുഖ്യാതിഥി പ്രശസ-്‌തിപത്രങ്ങൾ സമ്മാനിച്ചു. ലിറ്റററി ചെയർമാൻ എം ടി പ്രദീപ് കുമാർ, റാണി സുധീർ, ലക്ഷ-്‌മി, മിലാന, മേരിമോൾ, വിഷ-്‌ണു, ഇഗ്നേഷ്യസ്, ലാൽ ഭാസ-്‌കർ, സൈലേഷ്, രവീന്ദ്രൻ, അജിത്, ബേബി വർഗീസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡബ്ല്യുഎംസി ഗ്ലോബൽ, പ്രൊവിൻസ് ഭാരവാഹികളും പങ്കെടുത്തു.








0 comments