Deshabhimani

ദുബായിൽ പാർക്കിലിരുന്നും ജോലി ചെയ്യാം; ആദ്യ 'വർക്ക് ഫ്രം പാർക്ക്' കേന്ദ്രം അൽ ബർഷയിൽ

Work from Park.JPG
വെബ് ഡെസ്ക്

Published on Nov 10, 2026, 07:02 AM | 1 min read

ദുബായ്: പൊതുപാർക്കുകളെ തൊഴിൽ, വിനോദം, സാമൂഹിക ഇടപെടൽ എന്നിവയ-്ക്കുള്ള ബഹുമുഖ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി ദുബായിൽ ആദ്യ "വർക്ക് ഫ്രം പാർക്ക്' കേന്ദ്രം തുറന്നു. അൽബർഷ പോണ്ട് പാർക്കിലാണ് പുതിയ തൊഴിൽകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ദുബായ് മുനിസിപ്പാലിറ്റി, ഗ്രൂപ്പ് അമാന, ലെറ്റ്‌സ്‌വർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. തുറസായ തൊഴിൽ ഇടങ്ങൾക്കൊപ്പം ശീതീകരിച്ച മുറികൾ, വ്യക്തിഗത ജോലിക്കുള്ള മേശകൾ, യോഗമുറികൾ എന്നിവയും കേന്ദ്രത്തിലുണ്ട്. പരിപാടികൾ, കൂട്ടായ-്മകൾ, ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ-്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദുബായ് 2040 പാർക്കുകൾ-ഹരിതവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം.


ഗ്രൂപ്പ് അമാനയുടെ ഡ്യൂബോക--്സ്, ഡ്യൂപോഡ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിർമാണം. കെട്ടിടത്തിന്റെ ഭൂരിഭാഗം ഘടകങ്ങളും പാർക്കിന് പുറത്താണ് നിർമിച്ചത്. പിന്നീട് പാർക്കിൽ എത്തിച്ച് കൂട്ടിച്ചേർത്തതിനാൽ നിർമാണസമയം കുറയ-്ക്കാനും സന്ദർശകർക്കുള്ള തടസങ്ങൾ ഒഴിവാക്കാനും കഴിഞ്ഞു. ലെറ്റ്‌സ്‌വർക്കിനാണ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. ആപ്, വെബ്സൈറ്റ് എന്നിവ വഴി ജോലിമേശകളും യോഗമുറികളും ബുക്ക് ചെയ്യാം. ദീർഘകാല ഉപയോഗത്തിന് പ്രത്യേക ജോലിസ്ഥലങ്ങളും സ്വകാര്യ ഓഫീസുകളും ലഭ്യമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home