Deshabhimani

പെട്രോളിൽ 31 ശതമാനം എഥനോൾ: റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി കർണാടക സർക്കാർ

Petrol Diesel
വെബ് ഡെസ്ക്

Published on Nov 10, 2026, 06:37 AM | 1 min read

ബംഗളൂരു: പെട്രോളിൽ അനുവദനീയ അളവിൽ കൂടുതൽ എഥനോൾ ചേർത്തത്‌ കണ്ടെത്തിയെന്ന റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി കർണാടക സർക്കാർ. ചില സാമ്പിളിൽ എഥനോളിന്റെ അളവ് 20 ശതമാനത്തിനുപകരം 31.20 ശതമാനംവരെയായിരുന്നു.


പെട്രോൾ പമ്പുകളിൽ നിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ നിശ്ചിത പരിധിയേക്കാൾ കൂടുതൽ അളവിൽ എഥനോൾ കലർത്തിയതായി . സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.


ബെംഗളൂരു അർബൻ/റൂറൽ, കോളാർ, ചിക്ബല്ലാപ്പൂർ, രാമനഗര, തുമകൂർ, മംഗളൂരു എന്നീ 7 ജില്ലകളിൽ നിന്നായി ലീഗൽ മെട്രോളജി വകുപ്പ് 63 പെട്രോൾ സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. തുടർന്ന് നടത്തിയ ലാബ് പരിശോധനയിൽ പെട്രോളിലെ എഥനോളിന്റെ അളവ് 22 ശതമാനം മുതൽ 31.2 ശതമാനം വരെയാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നുള്ള സാമ്പിളിൽ 31.2 ശതമാനവും, ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ നിന്നുള്ള സാമ്പിളിൽ 30.5 ശതമാനം വരെയുമാണ് എഥനോൾ സാന്നിധ്യം കണ്ടെത്തിയത്.


അനുവദനീയമായതിലും ഉയർന്ന അളവിൽ എഥനോൾ കലർത്തുന്നത് വാഹനങ്ങളുടെ ഇന്ധനക്ഷമതയെ സാരമായി ബാധിക്കുമെന്ന് കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി മന്ത്രി റിസ്‌വാൻ അർഷാദ് വ്യക്തമാക്കി. E20 (20% എഥനോൾ) ഇന്ധനത്തിനായി രൂപകല്പന ചെയ്യാത്ത വാഹനങ്ങളുടെ എഞ്ചിനുകൾക്ക് ഇത് കടുത്ത കേടുപാടുകൾ വരുത്തുമെന്നും, ഉപഭോക്താക്കൾക്ക് ഭാരിച്ച സാമ്പത്തിക നഷ്ടവും അറ്റകുറ്റപ്പണി ചെലവും വരുത്തിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നടപടിക്രമങ്ങൾ അനുസരിച്ച്‌ കൃത്യമായ സാമ്പിൾ ശേഖരണവും പരിശോധനയുമാണ്‌ സംസ്ഥാന സർക്കാർ നടത്തിയതെന്ന്‌ കർണാടക സിവിൽ സപ്ലൈസ് മന്ത്രി റിസ്‌വാൻ അർഷാദ് പറഞ്ഞു. കമ്പനികൾ ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുകയാണ്‌. സംയുക്ത പരിശോധനയിൽ പങ്കെടുക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കർണാടക സർക്കാരിന്റെ ആരോപണം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും ശക്തമായി തള്ളി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home