Deshabhimani

സെറ്റിൽ കുഴഞ്ഞുവീണു; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

shaji
വെബ് ഡെസ്ക്

Published on Nov 10, 2026, 06:21 AM | 1 min read

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊച്ചിയിൽ വെച്ച് ഇന്നു പുലർച്ചയാണ് മരിച്ചത്.


മലയാളത്തിലെ ആദ്യത്തെ 100 കോടി, 150 കോടി ക്ലബ്ബ് ചിത്രമായ വൈശാഖ് സംവിധാനം ചെയ്ത 'പുലിമുരുകൻ' എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ നരൻ, ഒടിയൻ, മാസ്റ്റർപീസ്, കസിൻസ്, പോക്കിരിരാജ, മധുരരാജ തുടങ്ങി അമ്പതിലധികം ചിത്രങ്ങളുടെ ഛായാഗ്രാഹകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


ആക്ഷൻ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ. 2016ൽ റിലീസ് ചെയ്ത പുലിമുരുകൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. റിലീസിന് ഒരുങ്ങുന്ന അതിമനോഹരം, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home