ad
Deshabhimani

ആദ്യകാല 'ശക്തി' പ്രവർത്തകർക്ക് സ്മരണാഞ്ജലി

SAKTHI SMARANANJAli
വെബ് ഡെസ്ക്

Published on Feb 21, 2026, 05:15 PM | 1 min read

അബുദാബി : ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ 46-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ആദ്യകാല സംഘാടകർക്കും പ്രവർത്തകർക്കും സ്മരണാഞ്ജലി ഒരുക്കി. വി എസ് അച്യുതാനന്ദന്റെ പേരിൽ അലങ്കരിച്ച സമ്മേളന നഗരിയിലായിരുന്നു പരിപാടി. ശക്തി തിയറ്റേഴ്‌സ് സംഘടന ആരംഭിക്കുന്നതിൽ മുൻനിരയിൽ നിന്ന തൃശ്ശൂർ സ്വദേശി ഇ എസ് ഗംഗാധരന്റെ മുതൽ 46 വർഷത്തിനിടെ വിട്ടുപോയവരുടെ ചത്രങ്ങൾ പ്രത്യേകം തയ്യാറാക്കിയ ഗ്യാലറിയിൽ പ്രദർശിപ്പിച്ചു.


അബുദാബി മദീനസായിദിലെ ജോസഫേട്ടൻ, സംഘടനയ്ക്ക് ശക്തി തിയറ്റേഴ്‌സ് എന്ന പേര് നിർദ്ദേശിച്ച തൃശ്ശൂർ അയ്യന്തോൾ സ്വദേശി കൃഷ്ണദാസ്, ശക്തിയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി എം ആർ സോമൻ, ശക്തിയുടെ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച പാലക്കാട് ചാലിശ്ശേരി സ്വദേശി എൻ ഐ മുഹമ്മദ് കുട്ടി, സ്ഥാപക ജോയിന്റ് സെക്രട്ടറി വിജയൻ കൊറ്റിക്കൽ, മുൻ ട്രഷറർ ഗോമസ്, മുൻ സാഹിത്യ വിഭാഗം സെക്രട്ടറി അലി വെളിയങ്കോട്, മടവൂർ കെ അയൂബ്, ശക്തിയുടെ മുൻ ജനറൽ സെക്രട്ടറി വി രാജൻ, എം എൻ സലിം, കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി റെജിലാൽ, തൃശ്ശൂർ ഒരുമനയൂർ സ്വദേശി പി ആർ കരീം, മലപ്പുറം സ്വദേശി മൊയ്‌തീൻ എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home