ജിദ്ദയിൽ 'തിരൂർ കൂട്ടായ്‌മ' രൂപീകരിച്ചു

ജിദ്ദ: തിരൂർ പ്രദേശവാസികളുടെ 'ജിദ്ദ തിരൂർ കൂട്ടായ്‌മ'യ്ക്ക് ജിദ്ദയിൽ ഔദ്യോഗിക തുടക്കമായി. ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് കൂട്ടായ്മ രൂപീകരിച്ചത്. ജിദ്ദയിൽ തിരൂർ സ്വദേശികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രഥമ കമ്മിറ്റിയാണിത്. കുടുംബങ്ങൾ ഉൾപ്പെടെ 120-ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത ഗായകനും റിയാലിറ്റി ഷോ ജഡ്ജുമായ തിരൂർ സ്വദേശി ഫിറോസ് ബാബു മുഖ്യാതിഥിയായി. യോഗത്തിൽ കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി- വാസു വെള്ളത്തേടത്ത്, ഉപദേശക സമിതി- അബ്ദുൽ മജീദ്, പ്രസിഡന്റ് - മുഹമ്മദ് ഷെരീഫ്,
ജനറൽ സെക്രട്ടറി - അഷ്റഫ് കുന്നത്ത്, ട്രഷറർ- മൊയ്‌ദു വലിയകത്ത്, വൈസ് പ്രസിഡന്റ് - അബ്ദുൽ ഗഫൂർ, ജോയിന്റ് സെക്രട്ടറി - അനീസ് കല്ലിങ്ങൽ, കൂടാതെ ഫാസിൽ കാഞ്ഞിക്കോത്ത്, ഡോ. ഫാറൂഖ് നൗഷാദ് കളത്തിങ്ങൽ, സുഹൈൽ ടി.കെ., റിയാസ് തിരൂർ, സജീവ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
കൂട്ടായ്മയുടെ ഔദ്യോഗിക രൂപീകരണത്തിന് സമാപനം കുറിച്ചുകൊണ്ട് ഫിറോസ് ബാബുവിന്റെയും കൂട്ടായ്മയിലെ മറ്റു കലാകാരന്മാരുടെയും നേതൃത്വത്തിൽ സംഗീത വിരുന്ന് അരങ്ങേറി.










0 comments