ട്രാസ്ക് 19ാം വാർഷികം നവംബർ 28ന്

കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) പതിനൊമ്പതാം വാർഷികാഘോഷമായ ‘മഹോത്സവം’ നവംബർ 28ന് അഹ്മദി ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം മൂന്നുമണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ സാംസ്കാരിക സമ്മേളനത്തോടൊപ്പം വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.
ശ്രീറാഗ് ഭാരതൻ, നന്ദ ജെ ദേവ, വർഷസ് കൃഷ്ണൻ, വിഷ്ണു വർധൻ എന്നിവർ അണിനിരക്കുന്ന ഗാനവിരുന്ന് ഇത്തവണത്തെ മഹോത്സവത്തിന്റെ പ്രധാന ആകർഷണമായി മാറും. വിദ്യാജ്യോതി, വിദ്യാധനം, ചികിത്സാ സഹായം, ഭവനപദ്ധതി എന്നിവ ഉൾപ്പെടെ ട്രാസ്ക് നടപ്പിലാക്കുന്ന സാമൂഹികക്ഷേമ പദ്ധതികൾ വിജയകരമായി മുന്നോട്ട് പോകുന്നതായും ഭാരവാഹികൾ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക്, ട്രഷറർ സെബാസ്ട്യൻ വാതുകാടൻ, വൈസ് പ്രസിഡന്റ് നൊബിൻ തേട്ടയിൽ, ജോയിന്റ് സെക്രട്ടറിമാരായ രാജൻ ചാക്കോ തോട്ടുങ്കൽ, റാഫി എരിഞ്ഞേരി, മീഡിയ കൺവീനർ ദിലീപ് കുമാർ, വനിതാവേദി ജനറൽ കൺവീനർ പ്രതിഭ ശിബു, സെക്രട്ടറി നിഖില, ജോ. സെക്രട്ടറി സജിനി വിനോദ് എന്നിവർ പങ്കെടുത്തു.








0 comments