‘കളേഴ്സ് ഓഫ് അഹ്മദി–2025’ ഇൻഫോക്ക് റീജണൽ സംഗമം

കുവൈത്ത് സിറ്റി: ഇൻഫോക്ക് അഹ്മദി റീജണൽ കമ്മിറ്റി സംഘടിപ്പിച്ച ‘കളേഴ്സ് ഓഫ് അഹ്മദി–2025’ അൽ നജാത് സ്കൂളിൽ അരങ്ങേറി. ഇൻഫോക്ക് പ്രസിഡന്റ് വിജയേഷ് വേലയുധൻ പരിപാടി ഉദ്ഘാടനം ചെയ്തു. റീജണൽ കൺവീനർ നിതീഷ് എം തോമസ് അധ്യക്ഷനായിരുന്നു.
ഇൻഫോക്ക് ജോയിന്റ് സെക്രട്ടറി ബിനു ജോസഫ്, കോർ കമ്മിറ്റി അംഗം ബിബിൻ ജോർജ്, റീജണൽ ട്രഷറർ ഷിബിൻ സ്കറിയ എന്നിവർ ആശംസകൾ നേർന്നു. കുവൈത്തിൽ മൂന്ന് ദശാബ്ദത്തിലധികമായി സേവനം അനുഷ്ഠിക്കുന്ന 15 ഇന്ത്യൻ നേഴ്സുമാരെ വേദിയിൽ ആദരിച്ചു. നേഴ്സുമാരുടേയും കുട്ടികളുടേയും കലാപരിപാടികൾ മികച്ചതായി.
അടിയന്തര സാഹചര്യങ്ങളിൽ ധൈര്യപൂർവ്വം ജീവൻ രക്ഷിച്ച ഇസ്മയിൽ, അൽ അദാൻ ആശുപത്രിയിലെ മെഡിക്കൽ വാർഡ് സ്റ്റാഫ് അനുദീപ് വിറ്റ്സൺ, ജോലിയോടൊപ്പം സിനിമ–സംഗീതരംഗത്ത് സൃഷ്ടിപരമായ പ്രവർത്തനം നടത്തുന്ന ഡാർവിൻ പിറവത്ത് എന്നിവരെയും ചടങ്ങിൽ പ്രത്യേകിച്ച് അനുമോദിച്ചു.
റീജണൽ സെക്രട്ടറി നിഷ ജോബി സ്വാഗതം നടത്തി. പ്രോഗ്രാം കൺവീനർ രാഹുൽ രാജ നന്ദി രേഖപ്പെടുത്തി. റാഷി, സുനീർ, സുനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത നിശയ്ക്ക് ഗോഡ്വിൻ, രമ്യ അതിഥി, എവിലിൻ എന്നിവർ അവതാരകരായി. അഭിലാഷ്, അശ്വതി, ചെറിൽ, ചിഞ്ചു, ഷീന ദിനേഷ്, ഗീതു, റോണി, റിനെക്സ്, ജോയ്സി, ജോളി, ജ്യോതി, ലിയോ മജോ, നിക്സി, സോബിൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.








0 comments