കഴിഞ്ഞവർഷം 1200ൽ അധികം ഇന്റർനെറ്റ് യാചന കേസ്‌

cyber security council
വെബ് ഡെസ്ക്

Published on Mar 18, 2025, 06:45 AM | 1 min read

ദുബായ്: കഴിഞ്ഞവർഷം 1200ൽ അധികം ഇന്റർനെറ്റ് യാചന കേസ്‌ കണ്ടെത്തിയതായി യുഎഇ സൈബർ രക്ഷാസമിതി. വ്യാജ അക്കൗണ്ടുകൾ, വൈകാരിക വീഡിയോ, ഡീപ്ഫേക്ക് സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകൾ നടത്തിയതെന്ന്‌ യുഎഇ സർക്കാരിന്റെ സൈബർ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അൽ കുവൈറ്റ് പറഞ്ഞു.

വ്യാജ അക്കൗണ്ട്‌ അടച്ചുപൂട്ടുന്നതിനും കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും സുരക്ഷാ ഏജൻസികളുമായും ധനകാര്യ സ്ഥാപനങ്ങളുമായും അധികാരികൾ സഹകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.


സംഭാവന അഭ്യർഥന പരിശോധിച്ച് സംശയാസ്‌പദമായ ഓൺലൈൻ യാചന, അധികാരികൾക്ക് റിപ്പോർട്ട് ചെയ്യണമെന്ന് അൽ കുവൈറ്റ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. സ്ഥിരീകരിക്കാത്ത സമൂഹ മാധ്യമ അക്കൗണ്ട്‌ വഴി സംഭാവന നൽകുന്നതിനെതിരെ യുഎഇ സൈബർ രക്ഷാസമിതി നിർദേശം നൽകിയിട്ടുണ്ട്.

ലൈസൻസുള്ള സംഘടനകളെ മാത്രം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കി. വഞ്ചനാപരമായ സന്ദേശങ്ങൾ, സ്ഥിരീകരിക്കാത്ത ലിങ്കുകൾ, അടിയന്തര സംഭാവന അപ്പീൽ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.



deshabhimani section

Related News

0 comments
Sort by

Home