ad
Deshabhimani

കൊല്ലം പ്രീമിയർ ലീഗ്: ട്രോഫി ആൻഡ് ജേഴ്സി ലോഞ്ചിങ് സംഘടിപ്പിച്ചു

trophy launching
വെബ് ഡെസ്ക്

Published on Oct 28, 2025, 06:07 PM | 2 min read

ദമ്മാം: ഒക്ടോബർ 30, 31 തിയതികളിൽ അസീസിയാ കാനൂ സ്റ്റേഡിയത്തിൽ നടക്കുന്ന കൊല്ലം പ്രീമിയർ ലീഗ് സീസൺ സിക്സിന്റെ ട്രോഫി ആൻഡ് ജേഴ്സി ലോഞ്ചിംഗ് ചടങ്ങ് ദമ്മാം ലുലുമാളിൽ വച്ച് നടന്നു. കൊല്ലം പ്രീമിയർ ലീഗ് സിക്സിന്റെ ചെയർമാൻ നജീം ബഷീറും, വിശിഷ്ടാതിഥി നസീർ വെളിയിലും കൊല്ലം പൈതൃകം പ്രതിനിധികളും ചേർന്ന് ട്രോഫി ലോഞ്ചിങ് നടത്തി. 10 ടീമംഗങ്ങളുടെ ക്യാപ്റ്റൻമാർ അവരുടെ ജേഴ്സി ഏറ്റുവാങ്ങി. പരിപാടിയുടെ ഭാഗമായി നടന്ന മ്യൂസിക്കൽ ഈവന്റിൽ ഗായിക അഭയ ഹിരൺമയിയും സോഷ്യൽ മീഡിയതാരം ഹിഷാം അങ്ങാടിപ്പുറവും പങ്കെടുത്തു.


കിഴക്കൻ പ്രവേശയിലെ, വിസ്മയ സജീഷ്, ഹിറ ഫാത്തിമ, സംവൃതാ സുനിൽ, ധൻവി ഹരികുമാർ എന്നിവരും ദേവിക കലാക്ഷേത്ര, ഗൃതിമുഖ സ്കൂൾ ഓഫ് ഡാൻസ്, ദളം, ആർ ഡി എസ്, ടീം മൊഞ്ചത്തി കാസർഗോഡിയൻസ്, ടീം ഫ്യൂഷൻ ക്ലബ് എന്നിവരും കലാപരിപാടികൾ അവതരിപ്പിച്ചു. സ്റ്റാർ സിംഗർ ഫെയിം അരുൺ, ആൽബിൻ, സൗജന്യ, സഞ്ചിത കാർത്തിക്, നവാസ് താഹ, സിദ്ദീഖ് കായംകുളം, അർഷാദ്, മഹേഷ്, എന്നിവരുടെ ഗാനപരിപാടിയും അരങ്ങേറി. നൗഷാദ് തഴവ, നിതിൻ കണ്ണൂരാൻ എന്നിവർ അവതാരകരായിരുന്നു. ജനറൽ കൺവീനർ ഷൈജു വിളയിൽ, ട്രഷറർ ബിജു സിയാദ്, രക്ഷാധികാരികളായ നൗഷാദ് തഴവ, സുരേഷ് റാവുത്തർ, സലീം ഷാഹുദ്ദീൻ, അനസ് ബഷീർ, ഷിനാസ്,, അൻസാരി അബ്ദുൽ വാഹിദ്, നിസാർ കരാളി മുക്ക്,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


ജീവാകാരുണ്യ അവാർഡ് വിതരണം ചെയ്തു


ദമ്മാം: ദമ്മാം ലുലു മാളിൽ വച്ച് കൊല്ലം പ്രീമിയർ ലീഗ് സംഘാടകർ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് കൊല്ലം പ്രീമിയർ ലീഗ് ജീവകാരുണ്യ അവാർഡ് വിതരണം ചെയ്തു. വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും വിവിധ ജീവകാരുണ്യ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സംഘാടകനും, കൊല്ലം ജില്ലയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി ആരംഭിച്ച സ്പെക്ട്രം ഹാർഡ്സ് തെറാപ്പി സെന്ററിന്റെ സ്ഥാപകനുമായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി നസീർ വെളിയിൽ ആണ് അവാർഡിന് അർഹനായത്.


trophy launching


ലുലുമാളിൽ വച്ച് നടന്ന ചടങ്ങിൽ കൊല്ലം പ്രീമിയർ ലീഗ് സിക്സിന്റെ ചെയർമാൻ നജീം ബഷീറും സംഘാടകരും നസീർ വെളിയിലിന് ഉപഹാരം കൈമാറി. വെളിയിൽ നസീറിന്റെയും കെ പി എൽ പ്രവർത്തകരുടെയും സഹായത്തോടെ കൊല്ലം കരുനാഗപ്പള്ളിയിൽ രണ്ട് പെൺകുട്ടികളും അമ്മയും അടങ്ങുന്ന നിർധനകുടുംബത്തിന് വീട് വെച്ച് നൽകുവാനും പെൺകുട്ടികളുടെ പഠനം ഏറ്റെടുക്കുവാനും കൊല്ലം പ്രീമിയർ ലീഗ് കമ്മിറ്റി തീരുമാനിച്ചതായി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home