ad
Deshabhimani

ഓർമ ലിറ്ററേച്ചർ ഫെസ്റ്റ് മൂന്നാം പതിപ്പ് ഫെബ്രുവരി 13 മുതൽ

orma literature festival
വെബ് ഡെസ്ക്

Published on Feb 06, 2026, 04:03 PM | 1 min read

ദുബായ് : പ്രവാസലോകത്തെ മലയാള സാഹിത്യ സാംസ്‌കാരികോത്സവം 'ഓർമ ലിറ്ററേച്ചർ ഫെസ്റ്റിന്റെ മൂന്നാം പതിപ്പ് - ഒഎൽഎഫ് 2026 ഫെബ്രുവരി 13, 14, 15 തീയതികളിൽ ദുബായ് ഹാംപ്ടൺ ഇന്റർനാഷണൽ സ്‌കൂളിൽ നടക്കും. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ഓർമ സംഘടിപ്പിക്കുന്ന 'ഓർമ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എം മുകുന്ദൻ, പി എൻ ഗോപീകൃഷ്ണൻ, മ്യൂസ് മേരി ജോർജ്ജ്, മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ എന്നിവർ മുഖ്യാതിഥികളായെത്തും. യുഎഇയിൽ നിന്നുള്ള നിരവധി പ്രവാസ മലയാളി എഴുത്തുകാരും സാഹിത്യ സാംസ്കാരിക പ്രവർത്തകരും വിവിധ സെഷനുകളിൽ പങ്കെടുക്കും.


13 ന് വൈകിട്ട് 9 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും. സമകാലിക വിഷയങ്ങൾ, സാഹിത്യ ചർച്ചകൾ, സാംസ്‌കാരിക സംവാദങ്ങൾ, പുസ്തക പ്രദർശനം എന്നിവ ഉൾപ്പെടുന്ന ഈ സാംസ്കാരിക സംവാദോത്സവത്തിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്നവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് +971 50 820 8329



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home