ad
Deshabhimani

ഡിജിറ്റൽ ഇക്കോണമി ചേംബറിന്റെ പിന്തുണ; ദുബായിൽ 32 മൊബൈൽ ആപ്പുകൾ വിപണിയിലെത്തി

dubai mobile
വെബ് ഡെസ്ക്

Published on Jun 17, 2026, 04:00 PM | 1 min read

ദുബായ് : ദുബായിലെ ഡിജിറ്റൽ സംരംഭകരുടെ ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിൽ ‘ക്രിയേറ്റ് ആപ്‌സ് ആക്സിലറേറ്റർ പ്രോഗ്രാം’ നിർണായക പങ്കുവഹിച്ചതായി അധികൃതർ. ദുബായ് ചേംബേഴ്സിന് കീഴിലുള്ള ദുബായ് ഡിജിറ്റൽ ഇക്കോണമി ചേംബർ നടപ്പാക്കിയ പദ്ധതി 32 മൊബൈൽ ആപ്പുകളുടെ വികസനത്തിനും വിപണിയിലെ വിജയകരമായ ലോഞ്ചിനും പിന്തുണ നൽകി. പുറത്തിറക്കിയ ആപ്പുകളിൽ 60 ശതമാനവും എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണെന്നും അധികൃതർ വ്യക്തമാക്കി.


​ഉയർന്ന സാധ്യതയുള്ള സ്റ്റാർട്ടപ്പുകൾക്കായി രൂപകൽപ്പന ചെയ്ത 45 ദിവസത്തെ പരിശീലന പരിപാടിയായ ക്രിയേറ്റ് ആപ്‌സ് ആക്സിലറേറ്റർ പ്രോഗ്രാമിലൂടെ ഇത്തവണ 22 രാജ്യത്തുനിന്നുള്ള സംരംഭകർ 13 വ്യത്യസ്‌തമേഖലകളെ പ്രതിനിധീകരിച്ച് പദ്ധതിയിൽ പങ്കെടുത്തു. വിദഗ്ധപരിശീലനത്തിലൂടെ ഐഒഎസിനും ആൻഡ്രോയിഡിനും അനുയോജ്യമായ ആപ്പുകൾ വികസിപ്പിച്ച് ആപ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും പുറത്തിറക്കാൻ ടീമുകൾക്ക് സാധിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആപ്പുകളാണ് കൂടുതൽ പുറത്തിറക്കിയത്.


ആരോഗ്യപരിപാലനം, ഫിൻടെക്, എഐ, സമൂഹമാധ്യമം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലുള്ള ആപ്പുകളും പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചു.

‘ക്രിയേറ്റ് ആപ്‌സ് ചാമ്പ്യൻഷിപ്പ്’ മത്സരത്തിന്റെ അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാത്ത സംരംഭകർക്കും പരിശീലനവും സാങ്കേതിക പിന്തുണയും നൽകി അവരുടെ ആശയങ്ങൾ യാഥാർഥ്യമാക്കാനുള്ള അവസരമാണ് പദ്ധതി ഒരുക്കുന്നത്. മേഖലയിലെ ആപ്പ് വികസന രംഗത്തിന്റെ വളർച്ചയ്‌ക്ക്‌ ശക്തിപകരുന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടപ്പാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home