ad
Deshabhimani

മഞ്ഞപ്പട ഒമാൻ ഫ്രെണ്ടി സൂപ്പർ കപ്പ്‌ ഫുട്ബോൾ - സൈനോ എഫ്സി ജേതാക്കൾ

manjappada champions
വെബ് ഡെസ്ക്

Published on Oct 15, 2025, 12:38 PM | 1 min read

മസ്കത്ത്: മഞ്ഞപ്പട ഒമാൻ വിംഗ് സംഘടിപ്പിച്ച ഫ്രണ്ടി സൂപ്പർ കപ്പ്‌ സീസൺ 3 സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ സൈനോ എഫ്സി സീബ് ജേതാക്കൾ ആയി. ഒക്ടോബർ 10ന് അൽ ഷാദി മബേലാ സ്റ്റേഡിയത്തിൽ വൻ ജന പങ്കാളിത്തത്തോടെ നടന്ന ടൂർണമെന്റ് ലെഫ്റ്റനന്റ് കേണൽ (MOD) റാഷിദ്‌ അബ്ദുള്ള റാഷിദ്‌ അൽ - അലാവി കിക്ക് ഓഫ്‌ ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.


16 ടീമുകൾ പങ്കെടുത്ത പോരാട്ടത്തിന്റെ ഫൈനലിൽ അൽ ആഫിയ ബർക്കയെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ പരാജയപ്പെടുത്തിയാണ് സൈനോ എഫ് സി സീബ് ജേതാക്കൾ ആയത്. മൂന്നാം സ്ഥാനം എഫ് സി കേരളയും നാലാം സ്ഥാനം ഡയനമോസ് എഫ്സിയും കരസ്ഥമാക്കി. ടൂർണമെന്റിലെ താരമായി ഷിയാസ് സൈനോ എഫ് സി സീബ്, ടോപ്‌ സ്കോറർ ദിൽഷാദ് എഫ് സി കേരള, മികച്ച ഗോൾ കീപ്പർ മുഹമ്മദ്‌ അനസ് സൈനോ എഫ് സി സീബ്, മികച്ച ഡിഫെൻഡർ മഷൂഖ് അൽ ആഫിയ എഫ് സി എന്നിവരെ തിരഞ്ഞെടുത്തു.


ടൂണമെന്റിനോട് ഒപ്പം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മലയാളി മംസ് മിഡിൽ ഈസ്റ്റ്‌ മസ്കത്തും മഞ്ഞപ്പട ലേഡീസ് വിങ്ങും ചേർന്ന് നടത്തിയ ഫാമിലി ഇവന്റ് ആയ ഫാമിലി ഫൺ ഡേ ശ്രദ്ധയാകർഷിച്ചു. സമയോചിതമായ ഇടപെടടിലൂടെ ജീവൻ രക്ഷാ പ്രവർത്തനം നടത്തിയ ഷിനോജ് നെല്ലിക്ക,ഡൽഹി സുദേവ അക്കാദമിയിലേക്ക് സെലെക്ഷൻ കിട്ടിയ മാനവ് സുജേഷ്, MMME സംഘടന എന്നിവരെ സമാപന ചടങ്ങിൽ ആദരിച്ചു. ടൂർണമെന്റ് കമ്മറ്റി ചെയർമാൻ യാസർ കൊച്ചാലുംമൂട്, കൺവീനർ പ്രശാന്ത് എന്നിവർ നന്ദി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home