യുഎഇ ഡ്രൈവിങ് പരീക്ഷ: ജനുവരി ഒന്നുമുതൽ കർശനം

ദുബായ്: യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പരീക്ഷാ മാനദണ്ഡങ്ങൾ 2027 ജനുവരി ഒന്നുമുതൽ കർശനമാകും. എഴുത്തുപരീക്ഷയിലും പ്രായോഗിക പരീക്ഷയിലും കുറഞ്ഞത് 75 ശതമാനം മാർക്ക് നേടണമെന്നാണ് പുതിയ വ്യവസ്ഥ. മാർക്ക് നേടിയാലും ഗുരുതരമായ പിഴവുകൾ വരുത്തിയാൽ പരീക്ഷയിൽ പരാജയപ്പെടും.
വാഹനം അപകടകരമായി ഓടിക്കുക, നടപ്പാതയുടെ അരികിലോ സുരക്ഷാ വേലിയിലോ ഇടിക്കുക, ഗതാഗത ചിഹ്നങ്ങളും സിഗ-്‌നലുകളും അവഗണിക്കുക, ഗിയർ മാറ്റുമ്പോൾ അപകടകരമായ പിഴവുകൾ വരുത്തുക തുടങ്ങിയവ പരാജയത്തിന് കാരണമാകും. അപകടസാഹചര്യം ഒഴിവാക്കാൻ ഇൻവിജിലേറ്റർ വാക്കുകൾകൊണ്ടോ നേരിട്ടോ ഇടപെടേണ്ടിവന്നാലും പരീക്ഷാർഥി പരാജയപ്പെടാം.
ഗുരുതര പിഴവുകൾക്ക് ഉടൻ പരാജയവും ചെറിയ പിഴവുകൾക്ക് മാർക്ക് കുറയ-്‌ക്കുന്ന രീതിയിയിലുമായിരിക്കും വിലയിരുത്തൽ. എന്നാൽ, യുഎഇയിലെ എല്ലാ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിലും ഒരേ രീതിയിലുള്ള മാർക്ക് നിർണയ സംവിധാനമല്ല നിലവിലുള്ളത്. വിശദമായ മാനദണ്ഡങ്ങൾ ബന്ധപ്പെട്ട ലൈസൻസിങ് അധികൃതർ നിശ്ചയിക്കും.
പ്രായോഗിക പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് അധികൃതർ വീണ്ടും പരീക്ഷാ തീയതി നൽകും. വീണ്ടും പരീക്ഷ എഴുതുന്നതിന് നിർബന്ധമായും എത്ര ദിവസം കാത്തിരിക്കണമെന്നോ അധിക പരിശീലനം നേടണമെന്നോ പുതിയ ചട്ടം വ്യക്തമാക്കുന്നില്ല. വീണ്ടും പരീക്ഷ എഴുതാനുള്ള ഫീസിന്റെ കാര്യത്തിലും ഏകീകൃത വ്യവസ്ഥയില്ല. 2027 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുന്ന നിയമം അതിനുമുമ്പ് പരിശീലനം ആരംഭിച്ചവർക്കും പരീക്ഷ ബുക്ക് ചെയ-്‌തവർക്കും ബാധകമാണ്. അതിനാൽ പുതിയ തീയതിമുതൽ പരീക്ഷ എഴുതുന്നവർ പുതിയ മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും.









0 comments