ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: ഒമാൻ-ഇറാൻ കമ്മിറ്റിയുടെ ആദ്യയോഗം മസ്കത്തിൽ നടന്നു

മസ്‌കത്ത്: ഹോർമുസ് കടലിടുക്കിന്റെ ഭാവിയെയും അനുബന്ധ വിഷയങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്കായി ഒമാൻ-–ഇറാൻ സംയുക്ത കമ്മിറ്റി തിങ്കളാഴ-്‌ച മസ്‌കറ്റിൽ ആദ്യയോഗം ചേർന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർ -അറ്റ്-ലാർജ് ഷെയ്ഖ് അബ-്‌ദുൽ അസീസ് ബിൻ അബ-്‌ദുള്ള അൽ ഹിനായി ഒമാനി പ്രതിനിധി സംഘത്തെ നയിച്ചു, ഇറാന്റെ നിയമ, അന്താരാഷ-്‌ട്ര കാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി ഇറാന്റെ പക്ഷത്തെ നയിച്ചു.
അന്താരാഷ-്‌ട്ര നിയമത്തോടുള്ള പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട്, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏകോപനം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുപക്ഷവും ചർച്ചചെയ-്‌തു.
നാവിഗേഷൻ, സമുദ്ര സേവനങ്ങൾ എന്നിവയിലെ സഹകരണത്തിനുള്ള ചട്ടക്കൂടുകൾ പരിശോധിച്ചു. കടലിടുക്കിലെ രണ്ട് തീരദേശ രാജ്യങ്ങൾ എന്ന നിലയിൽ നിലവിലുള്ള ഉഭയകക്ഷി, അന്താരാഷ-്‌ട്ര ധാരണകളിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ചർച്ച.










0 comments