ad
Deshabhimani

അൽഷിമേഴ്സ് പ്രതിരോധത്തിനായുള്ള പരീക്ഷണങ്ങൾക്ക്‌ തുടക്കമിട്ട്‌ യുഎഇ

Alzheimers Brain

Representative Image | AI

വെബ് ഡെസ്ക്

Published on Jun 30, 2026, 07:00 PM | 1 min read

ദുബായ് : ജനിതക വിവരങ്ങളെ അടിസ്ഥാനമാക്കി അൽഷിമേഴ്സ് രോഗസാധ്യത നേരത്തേ കണ്ടെത്തി പ്രതിരോധ ചികിത്സ വികസിപ്പിക്കുന്നതിനുള്ള യുഎഇയുടെ ആദ്യ ക്ലിനിക്കൽ പരീക്ഷണത്തിന് തുടക്കമായി. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പേ അപകടസാധ്യതയുള്ളവരെ കണ്ടെത്തി ചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.


​എം42 ഇൻസൈറ്റ്സ് റിസർച്ച് ഓർഗനൈസേഷൻ ആൻഡ് സൊല്യൂഷൻസ്, അബുദാബി ആരോഗ്യവകുപ്പ് , അമേരിക്കൻ ബയോടെക-്‌നോളജി കമ്പനിയായ ഹാലിയ തെറാപ്യൂട്ടിക-്‌സ്‌ എന്നിവയുടെ സഹകരണത്തോടെയാണ് പഠനം നടക്കുന്നത്.


​എമിറാത്തി ജീനോം പ്രോഗ്രാമിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് അൽഷിമേഴ്സ് രോഗസാധ്യത ഏറ്റവും കൂടുതലുള്ള എപിഓഇ ഫോർ ജനിതക വ്യതിയാനം ഉള്ളവരെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുക്കുക.


ഹാലിയ തെറാപ്പ്യൂട്ടിക-്‌സ്‌ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എച്ച്‌ടി -4253 എന്ന പരീക്ഷണഘട്ടത്തിലുള്ള മരുന്നിന്റെ ഫലപ്രാപ്തിയാണ് പഠനത്തിൽ വിലയിരുത്തുക. രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാനോ തടയാനോ കഴിയുമോയെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.


​എമിറാത്തി ജീനോം പദ്ധതിയിലെ വിവരങ്ങൾ നേരിട്ട് ഉപയോഗിക്കുന്ന ആദ്യ ജനിതകാധിഷ-്‌ഠിത ക്ലിനിക്കൽ പരീക്ഷണമാണിതെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി. ഇതിനകം ഒമ്പത്‌ ലക്ഷത്തിലധികം പേരുടെ ജനിതക വിവരങ്ങൾ എമിറാത്തി ജീനോം പദ്ധതിയുടെ ഭാഗമായി ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ-്‌തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ദേശീയ ജീനോം പദ്ധതികളിലൊന്നായി ഇത് മാറിയതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.


​അബുദാബിയിലെ ആരോഗ്യ വിവരവിനിമയ സംവിധാനമായ "മലാഫി' ഉപയോഗിച്ചായിരിക്കും പരീക്ഷണം നടക്കുക. ജനിതകശാസ്ത്രം, ബയോടെക-്‌നോളജി, കൃത്യതയാർന്ന ചികിത്സ എന്നിവയിലെ ആഗോള ഗവേഷണ കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ നീക്കമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home