ഗൾഫ് മേഖലയിൽ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മുഹമ്മദ് അയാന്‍

ജുബൈൽ: ഈ വർഷത്തെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ (NEET) നീറ്റിൽ ഗൾഫ് മേഖലയിൽ ഒന്നാം റാങ്ക് നേടി മുഹമ്മദ് അയാൻ യൂസഫ് കോൽനാട്. നവോദയ ജുബൈൽ ടൗൺ കുടുംബവേദിയുടെ ടൊയോട്ട യൂണിറ്റിലെ കുടുംബാംഗങ്ങളായ അബ്ദുൽ സമദ് കോൽനാടിന്റെയും നുസൈബയുടെയും മകനാണ് അയാൻ.
നീറ്റ് വിജയത്തിന് പുറമെ, ഈ വർഷത്തെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ജുബൈൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ സയൻസ് വിഭാഗത്തിൽ അയാന്‍ സ്കൂൾ ടോപ്പറായിരുന്നു. അക്കാദമിക രംഗത്തെ തുടർച്ചയായ മികവാണ് ഈ നേട്ടങ്ങളിലൂടെ അയാന്‍ വീണ്ടും തെളിയിച്ചിരിക്കുന്നത്.
അയാന്റെ പിതാവ് ദക്ഷിണ കന്നഡ സ്വദേശിയായ അബ്ദുൽ സമദ് കോൽനാട് ജുബൈലിലെ എസ്-കെം (S-Chem) കമ്പനിയിൽ ജോലി ചെയ്യുന്നു. മാതാവ് നുസൈബ കാസർഗോഡ് ജില്ലയിലെ ചൂരി സ്വദേശിനിയാണ്. ജുബൈൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് സിദാൻ കോൽനാടാണ് അയാന്റെ സഹോദരൻ. അയാന്റെ ഈ അഭിമാന നേട്ടത്തിൽ കുടുംബാംഗങ്ങൾക്കും അധ്യാപകർക്കും സുഹൃത്തുക്കൾക്കും ഒപ്പം നവോദയ ജുബൈൽ ടൗൺ കുടുംബവേദി പ്രവർത്തകരും ആശംസകൾ അറിയിച്ചു.









0 comments