Deshabhimani

ഈന്തപ്പഴ കൗൺസിൽ ആറാം സെഷൻ ഒമാനിൽ

a
വെബ് ഡെസ്ക്

Published on Oct 16, 2026, 07:49 AM | 1 min read

മസ്‌കത്ത്: അന്താരാഷ-്‌ട്ര ഈന്തപ്പഴ കൗൺസിലിന്റെ ആറാമത് സെഷൻ ഞായറാഴ്‌ച ഒമാനിൽ നടക്കും. നിരവധി അംഗരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിൽ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ മേഖലയെ പിന്തുണയ-്‌ക്കാനുള്ള പദ്ധതികൾ, പരിപാടികൾ, സംരംഭങ്ങൾ എന്നിവ ചർച്ചചെയ്യും. ​


ഉൽപ്പാദനം, ഗുണനിലവാരം, സംസ-്‌കരണം, മാർക്കറ്റിങ്‌, അന്താരാഷ-്‌ട്ര വ്യാപാരം എന്നിവയിലെ വൈദഗ-്‌ധ്യം, ഗവേഷണം, സാങ്കേതികവിദ്യകൾ, എന്നിവയുടെ കൈമാറ്റവും ആഗോള വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാനും പ്രാധാന്യം നൽകും.


സ്വകാര്യ മേഖല, സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, പ്രസക്തമായ സ്ഥാപനങ്ങൾ എന്നിവയുമായി സംയുക്ത പദ്ധതികൾ വികസിപ്പിക്കുന്നതിലും പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലും അംഗരാജ്യങ്ങളെ പിന്തുണയ്‌ക്കുന്നതിലും കൗൺസിലിന്റെ പങ്കിനെക്കുറിച്ചും ചർച്ചചെയ്യും. ഒമാനി ഈന്തപ്പഴത്തിന്റെ ഉൽപ്പാദനം വികസിപ്പിക്കാനും മേഖലയിൽ അന്താരാഷ-്‌ട്ര സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ്‌ പരിപാടി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home