എസ്ഐസി സലാല തലമുറ സംഗമം

സലാല: എസ്ഐസി സലാല സംഘടിപ്പിപ്പിക്കുന്ന അൽമദ്റസത്തുസുന്നിയ്യയുടെ 31–-ാം വാർഷികത്തിന്റെ ഭാഗമായി മദ്റസയുടെ സ്ഥാപനം മുതൽ സലാലയിലുള്ള നേതാക്കളെയും പ്രവർത്തകരേയും സഹകാരികളെയും പങ്കെടുപ്പിച്ച് കൊണ്ട് മദ്റസ ഹാളിൽ തലമുറ സംഗമം നടത്തി. മുപ്പതൊന്ന് വർഷമോ അതിൽ കൂടുതലോ കാലമായി സലാലയിലുള്ള എസ്ഐസിയുടേയും മദ്റസയുടേയും പ്രവർത്തകരെയും സഹകാരികളെയും ആദരിച്ചു. എസ്ഐസി ചെയർമാൻ അബ-്ദുല്ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ-്തു. എസ്ഐസി ആക-്ടിങ് പ്രസിഡന്റ് അബ-്ദുൽ ഹമീദ് ഫൈസി അധ്യക്ഷനായി.
എസ്ഐസി ട്രഷറർ വി പി അബ്ദുസലാം ഹാജി, മൊയ-്തീൻകുട്ടി ഫൈസി, റഷീദ് കൽപറ്റ, അലി ഹാജി എളേറ്റിൽ, അശ്റഫ് ഹാജി മംഗലാപുരം, അബ്ദുൽ ഫത്താഹ്, റഹ്മത്തുള്ള മാസ്റ്റർ, അബ-്ദുള്ള അൻവരി നൂറുദ്ധീൻ അൽ അഖ്മാർ, ഓത്താൽ അമ്മത് ഹാജി, റഷീദ് ഹാജി നാലകത്ത്, മുനീർ വളയം, അബ-്ദുള്ള നിട്ടൂര്‍, ഹുസൈൻ സാദ, മഹമൂദ് ഹാജി എടച്ചേരി, മുസ-്തഫ കണ്ണൂർ, സിദ്ധീഖ് കാരത്തൂർ, അബൂബക്കർ ഹുദവി മുണ്ടംപറമ്പ് തുടങ്ങിയവർ സംസാരിച്ചു. 39 വർഷത്തെ പ്രവാസജീവിത്തിനുശേഷം നാട്ടിലേക്ക് പോകുന്ന സൈതലവി തൃശൂരിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടരി റയീസ് ശിവപുരം സ്വാഗതവും അബ്ദുൽ റസാഖ് സ്വിസ് നന്ദിയും പറഞ്ഞു.








0 comments