ad
Deshabhimani

ട്രാഫിക് പരിശോധനയിൽ ഞെട്ടി യുവതി; കുന്നുകൂടിയത് ആയിരങ്ങളുടെ പിഴ

Traffic Check.JPG
വെബ് ഡെസ്ക്

Published on Aug 20, 2026, 11:44 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിൽ പതിവ് ട്രാഫിക് പരിശോധനയ്‌ക്കിടെ തന്റെ പേരിൽ ആയിരക്കണക്കിന് ദിനാറിന്റെ പിഴ കുടിശ്ശികയുണ്ടെന്നറിഞ്ഞ് ഞെട്ടി യുവതി. ട്രാഫിക് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഡസൻകണക്കിന് നിയമലംഘനങ്ങളും അതിന് ചുമത്തിയ വൻതുകയുടെ പിഴയും കണ്ടെത്തിയത്. യുവതിയുടെ അതേ മാനസികാവസ്ഥയായിരുന്നു പരിശോധനയ-്‌ക്കുശേഷം ട്രാഫിക്‌ ഉദ്യോഗസ്ഥർക്കും. അമിതവേഗം, ചുവപ്പ് സിഗ്നൽ മറികടക്കൽ തുടങ്ങിയ ഗുരുതര ട്രാഫിക് നിയമലംഘനങ്ങളാണ് യുവതിയുടെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിഴകൾ പലതവണയായി കുന്നുകൂടിയതോടെയാണ് ആകെ തുക ആയിരക്കണക്കിന് ദിനാറിലെത്തിയത്.


ഇത്രയും നിയമലംഘനങ്ങളും പിഴയും തന്റെ പേരിലുണ്ടെന്ന വിവരം പരിശോധനയ-്‌ക്കിടെയാണ് യുവതി അറിയുന്നത്‌. സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന ‘സഹേൽ’ ആപ്ലിക്കേഷനെക്കുറിച്ചും അതിലൂടെ ട്രാഫിക് നിയമലംഘനങ്ങളും പിഴകളും പരിശോധിക്കാമെന്നതിനെക്കുറിച്ചും തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞു. നിയമലംഘനങ്ങൾ യുവതി ഉപയോഗിക്കുന്ന ഒരു വാഹനത്തിൽനിന്നുള്ളതാണോ അതോ അവരുടെ പേരിൽ രജിസ്റ്റർ ചെയ-്‌ത ഒന്നിലധികം വാഹനങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങൾ അധികൃതർ പരിശോധിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home